സർക്കാർ ജോലി : പൊതു പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ

Share:

 – കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

അടുത്ത വർഷം മുതൽ  ഉദ്യോ​ഗാർത്ഥികൾക്കായി പൊതു യോഗ്യതാ പരീക്ഷ – കോമൺ എലിജിബിലിറ്റി ടെസ്റ്റ് (CET) – രാജ്യത്തുടനീളം നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഇക്കാര്യം നടപ്പാക്കാൻ വൈകുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌ എ‌ എസ്) ഉദ്യോഗസ്ഥരുടെ സിവിൽ ലിസ്റ്റ് 2021 ഇ – ബുക്ക് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

റിക്രൂട്മെന്റ് സുഗമമാക്കുന്നതിനാണ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം പൊതു പരീക്ഷ നടപ്പാക്കുന്നത്. യുവാക്കൾക്കും വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്കും ഇത് ​ഗുണകരമാകുമെന്നും പേഴ്‌സണൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സി ഇ ടി നടപ്പാക്കുന്നതിന് നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി (NRA) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ രൂപീകരിച്ചു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC), റെയിൽ‌വേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) എന്നിവയിലൂടെ നടത്തുന്ന സർക്കാർ മേഖലയിലെ നിയമനങ്ങൾക്കായി ഇനിമുതൽ എൻ ‌ആർ ‌എ നടത്തുന്ന കോമൺ എലിജിബിലിറ്റി ടെസ്റ്റിലൂടെ ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Tagscet
Share: