കുടുംബശ്രീ: വിവിധ തസ്തികകളില്‍ ഒഴിവുകൾ
പാലക്കാട്: ജലജീവന്‍ പദ്ധതിയുടെ നിവഹണ സഹായ എജന്‍സിയായി ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവന്‍ ഭവനങ്ങളിലേക്കും ശുദ്ധ ജലവിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കാനും ആവശ്യമായ സഹായം നല്‍കുന്നതിനും വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു.
തസ്തിക- യോഗ്യത- ഒഴിവുകളുടെ എണ്ണം എന്നിവ ക്രമത്തില്‍:
ടീം ലീഡര്‍ (രണ്ട് പഞ്ചായത്തുകളില്‍ ഒന്ന്) – എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി, ഗ്രാമവികസനപദ്ധതിയുമായി ബന്ധപ്പെട്ട് 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ജലവിതരണ പദ്ധതികളിലുളള ജോലി പരിചയം, ടൂ വിലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം- 26 ഒഴിവുകള്‍.
കമ്മ്യൂണിറ്റി എഞ്ചിനീയര്‍- ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് / ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ഗ്രാമവികസന പദ്ധതി/ ജലവിതരണപദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ടൂവിലര്‍ ലൈസന്‍സ്, കമ്പൂട്ടര്‍ പരിജ്ഞാനം അഭികാമ്യം- 51 ഒഴിവുകള്‍.
കമ്മ്യുണിറ്റി ഫെസിലിറ്റേര്‍- ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജലവിതരണ പദ്ധതി എന്നിവയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം. കുടുംബശ്രി അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍, അതത് പഞ്ചായത്തുകാര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന- 51 ഒഴിവുകള്‍.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ ജൂലൈ 15 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസിലും kudumbashree.org ലും പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിലും ലഭിക്കും.