വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതി

Share:

ആലപ്പുഴ: മറ്റ് പെന്‍ഷനുകള്‍ ഒന്നും ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട (ആശാരിമാര്‍ – മരം, കല്ല്, ഇരുമ്പ്, സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരികള്‍) 60 വയസ്സ് പൂര്‍ത്തിയായ പരമ്പരാഗത തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നു.

തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുള്ള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമും അനുബന്ധ രേഖകളും ജൂലൈ 31നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തില്‍ നല്‍കണം. ഫോൺ -്0484്2429130

മറ്റു ജില്ലകളിലുള്ളവർ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ഒന്നാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ- 0495 2377786
വിശദ വിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: