പൊതുവിജ്ഞാനം : അന്താരാഷ്ട്ര യോഗ ദിനം

Share:

ജൂൺ 21 ലോകം അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കുന്നു. യോഗയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉൾപ്പെടുത്തിയ ചോദ്യോത്തരങ്ങൾ .

1 . അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു തുടങ്ങിയ വർഷം?

ഉത്തരം: 2015

2 . ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച ദിനം ?

ഉത്തരം: 2015 ജൂൺ 21

3 . 2021 ൽ എത്രാമത്തെ അന്താരാഷ്ട്ര യോഗ ദിനമാണ് ആഘോഷിക്കുന്നത്?

ഉത്തരം: ഏഴാമത്തെ

4 . ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി അംഗീകരിച്ചതിന് ശേഷം 2015 ൽ ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നതിന് നേതൃത്വം നൽകിയത് ?

ഉത്തരം: പ്രധാന മന്ത്രി നരേന്ദ്ര മോദി

5 . ഡൽഹിയിലെ രാജ് പഥിൽ ൽ നടന്ന പരിപാടിയിൽ എത്രപേർ പങ്കെടുത്തു ?

ഉത്തരം: 36,000 പേർ

6 . അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഈ വർഷത്തെ തീം എന്താണ്?

ഉത്തരം: വീട്ടിൽ കഴിയാം യോഗയ്‌ക്കൊപ്പം (Be at Home, be with Yoga )

7 . 2020ലെ അന്താരാഷ്ട്ര യോഗ ദിനത്തിൻറെ തീം എന്തായിരുന്നു?

ഉത്തരം: യോഗ ഫോർ ഹെൽത്ത്; യോഗ അറ്റ് ഹോം (Yoga for Health-Yoga at Home)

8 . 2020-ൽ ആയൂഷ് മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസും സംയുക്തമായി സംഘടിപ്പിച്ച വീഡിയോ ബ്ലോഗിംഗ് മത്സരത്തിൻറെ പേര്?

ഉത്തരം: മൈ ലൈഫ് മൈ യോഗ ( My Life ; My Yoga )

9 . ‘കർമയോഗ’ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഉത്തരം: ഭഗവത്ഗീത

1 0 . ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കാമെന്ന ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി യുടെ തീരുമാനത്തെ എത്ര രാജ്യങ്ങൾ സ്വാഗതം ചെയ്തു.?

ഉത്തരം: 170 രാജ്യങ്ങൾ

1 1 . 1893 ൽ സ്വാമി വിവേകാന്ദൻ പടിഞ്ഞാറൻ രാജ്യങ്ങളെ യോഗ പരിചയപ്പെടുത്തിയത് ഏത് പ്രസംഗത്തിലാണ്?

ഉത്തരം: ചിക്കാഗോ പ്രസംഗത്തിൽ.

12 . മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊടെ രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ. ഇത് രചിച്ചത് ?

ഉത്തരം: പതഞ്ജലി മഹർഷി

13 . ‘യോഗ’ എന്ന വാക്കിന്‍റെ അർത്ഥം

ഉത്തരം: ചേർച്ച ( to join , to unite )

14 . ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്ന പ്രഖ്യാപനം ഐക്യരാഷ്ട്രസഭയുടെ ഏത് സമ്മേളനത്തിലാണ് നടന്നത് ?

ഉത്തരം: 2014 ഡിസംബർ 11

15 . ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ?

ഉത്തരം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

16 . അന്താരാഷ്ട്ര യോഗ ദിനത്തിനായി ജൂൺ 21 നിർദ്ദേശിക്കുമ്പോൾ എന്ത് പ്രത്യേകതയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ?

ഉത്തരം: ഉത്തരായനാന്ത ദിവസമായ ജൂൺ 21 ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമാണ് . ഇതിന് ലോകത്തിൻറെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.

17 . യോഗയുമായുള്ള കാഴ്ചപ്പാടിൽ, ഉത്തരായനാന്തം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയ്പാണ്. ഉത്തരായനാന്തത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഏതു പേരിലാണ് അറിയപ്പെടുന്നത് ?

ഉത്തരം: ഗുരുപൂർണിമ

18 . പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ അന്താരാഷ്ട്ര യോഗ ദിന പരിപാടിയിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു?

ഉത്തരം: 84 രാജ്യങ്ങൾ

19 . ജൂൺ 21  അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കാമെന്ന് പ്രഖ്യാപിച്ച ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി പ്രസിഡന്റ് ?

ഉത്തരം: സാം കഹാംബ കുതേശ

2 0 . 2020 ൽ അന്താരാഷ്ട്ര യോഗ ദിനമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടന്ന വീഡിയോ ബ്ലോഗിംഗ് മത്സരത്തിൽ ഒന്നാം സമ്മാനം എത്ര രൂപയായിരുന്നു?

ഉത്തരം: ഒരു ലക്ഷം രൂപ

2 1 . അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് 2020-ൽ അന്താരാഷ്ട്ര തലത്തിൽ നടന്ന വീഡിയോ ബ്ലോഗിംഗ് മത്സരത്തിലെ ഒന്നാം സമ്മാനത്തുക എത്രയായിരുന്നു?

ഉത്തരം: 25,000 യു.എസ് ഡോളർ

22 . ഉത്തരാർത്ഥ ഗോളം സൂര്യൻറെ നേർക്ക് നിൽക്കുന്ന ജൂൺ 21 ഏത് പേരിലാണ് അറിയപ്പെടുന്നത്?

ഉത്തരം: സമ്മർ സോൾസ്റ്റിസ് (Summer solstice )

23 . 2015 ജൂൺ 21ന് ന്യൂ ഡൽഹിയിൽ ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചത് എത്ര സമയമാണ്?

ഉത്തരം: 35 മിനിറ്റ്

24: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ അന്താരാഷ്ട്ര യോഗ ദിന ആഘോഷത്തിൽ എത്ര യോഗ മുദ്രകൾ ചെയ്തു.

ഉത്തരം: 21

25 : ആദ്യ യോഗ ദിന ആഘോഷം ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത് ഏത് വിശേഷണത്തോടെയാണ്?

ഉത്തരം: ലോകത്തിലെ ഏറ്റവും വലിയ യോഗ ക്ലാസ് / ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത യോഗ ക്ലാസ്

  • കരിയർ ടീം
Tagspsc QA
Share: