എം.ബി.എ – ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍

528
0
Share:

2017-18 വര്‍ഷത്തെ എം.ബി.എക്ക് ഹൈദരാബാദ് യൂനിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.2017 ജൂണില്‍ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.
ഡിസംബര്‍ 14ന് നടക്കുന്ന കാറ്റ്-2016ന് അപേക്ഷിച്ചവര്‍ക്കാണ് അവസരം.
2017 ഫെബ്രുവരിയില്‍ നടക്കുന്ന ഗ്രൂപ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ലഭിക്കുക.. കാറ്റ്-2016-ല്‍ നേടുന്ന സ്കോര്‍ അനുസരിച്ചായിരിക്കും പ്രാഥമിക തെരഞ്ഞെടുപ്പ്. ഹൈദരാബാദ് കാമ്പസില്‍ നടക്കുന്ന അഭിമുഖത്തെ തുടര്‍ന്ന് മാര്‍ച്ചോടെ അഡ്മിഷന്‍ പൂര്‍ത്തിയാവുകയും ജൂലൈയില്‍ ക്ളാസുകള്‍ ആരംഭിക്കുകയും ചെയ്യും.
60 സീറ്റുകളാണ് ഉള്ളത്. ആദ്യ രണ്ടു സെമസ്റ്ററുകളിലെ ഫൗണ്ടേഷന്‍ കോഴ്സുകള്‍ക്കുശേഷം രണ്ടാം വര്‍ഷം ഏതെങ്കിലും രണ്ടു വിഭാഗത്തില്‍ സ്പെഷലൈസ് ചെയ്യാം.
www.acad.uohyd.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 350 രൂപയും ഒ.ബി.സിക്ക് 250 രൂപയും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍ക്ക് 150 രൂപയുമാണ് ഫീസ്. എസ്.ബി.ഐ ഓണ്‍ലൈന്‍ വഴി ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം.
ഡിസംബര്‍ 20 മുതലാണ് അപേക്ഷിക്കേണ്ട ലിങ്ക് ലഭിക്കുക. വിശദ വിവരങ്ങള്‍ക്ക് www.acad.uohyd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക .

Share: