പി.എസ്.സി പൊതു പ്രാഥമിക പരീക്ഷ ഫെബ്രുവരിയിൽ

Share:

എല്‍.ഡി ക്ലാര്‍ക്ക് അടക്കം പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയാക്കിയുള്ള തസ്തികകളിലേക്കുള്ള പൊതു പ്രാഥമിക പരീക്ഷ ഫെബ്രുവരിയില്‍ നടത്താൻ കേരള പി.എസ്.സി തീരുമാനമായി.

ഫെബ്രുവരി 20 ,25 മാർച്ച് 6 ,13 തീയതികളിൽ നാല് ഘട്ടങ്ങളിലായാണ് പരീക്ഷ.
18 ലക്ഷം പേർ പരീക്ഷയിൽ പങ്കെടുക്കുമെന്ന് കരുതുന്നു.

പൊതുപരീക്ഷ കൂടാതെ രണ്ടാം ഘട്ട പരീക്ഷയും ഉണ്ടാകും.
വില്ലേജ് മാൻ ,ലാസ്റ്റ് ഗ്രേഡ് സെർവെൻറ് ഉൾപ്പെടെ 149 തസ്തികകൾക്കു വേണ്ടിയാണ് പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയാക്കിയുള്ള പ്രാഥമിക പരീക്ഷ.

അഡ്മിഷൻ ടിക്കറ്റ് ഫെബ്രുവരി 10 മുതൽ https://www.keralapsc.gov.in/ എന്ന പി എസ് സി വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും. സിലബസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഏറെ പ്രതീക്ഷയോടെ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന് ഇനി .ശേഷിക്കുന്നത് ഒരുമാസം മാത്രം. നാലു ദിവസങ്ങളിൽ എന്നാണു നിങ്ങളുടെ പരീക്ഷയെന്ന് ഫെബ്രുവരി 10 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോഴേ അറിയാൻ കഴിയു.

ഇനി പഠിക്കേണ്ടത്, ഇതുവരെഇതുവരെ പഠിച്ച രീതിയിലല്ല . പഠന രീതിയിൽ കൃത്യമായ മാറ്റം വരുത്തണം. പരിശീലന സമയം കൂട്ടണം. പതിനെട്ട് ലക്ഷം ഉദ്യോഗാർഥികളുമായാണ് മത്സരിക്കേണ്ടത് എന്ന ബോധ്യത്തോട് കൂടിവേണം പഠിക്കേണ്ടത്.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ആനുകാലിക സംഭവങ്ങൾ ശ്രദ്ധയോടെ മനസ്സിലാക്കുക. 2019 മുതൽ 2020 അവസാനം വരെയുള്ള കാലയളവിലെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, ‘കറൻറ് അഫയേഴ്‌സ്’ എന്ന വിഭാഗത്തിൽ പ്രതീക്ഷിക്കാം.

അടിസ്ഥാന വിവരങ്ങൾക്കു മുൻതൂക്കം നൽകുക.
എസ്‌സിഇആർടി പുസ്തകത്തിലെ ആധുനിക ഇന്ത്യ, ആധുനിക കേരളം എന്നീ ഭാഗങ്ങൾക്കു പ്രാധാന്യം നൽകുക.
ഹൈസ്കൂൾ ക്ലാസുകളിലെ അടിസ്ഥാന വിവരങ്ങൾ പൂർണമായും മനസ്സിലാക്കി വേണം സയൻസ് പഠിക്കേണ്ടത്

കണക്കിലെ അടിസ്ഥാന വിവരങ്ങൾ ചെയ്തുപഠിക്കണം. കണക്ക് ചെയ്യുന്നതിന്റെ വേഗം വർദ്ധിപ്പിക്കണം.

കയ്യിൽ കിട്ടിയതെല്ലാം പഠിക്കുക എന്ന രീതിയായിരുന്നു ഇതുവരെയെങ്കിൽ, ഇനി സിലബസിനുള്ളിൽ ഒതുങ്ങിനിൽക്കുക.
ഇതുവരെ പഠിച്ചത് ആവർത്തിച്ചുപഠിക്കുക. ആത്‌മ വിശ്വാസം വളർത്തിയെടുത്തു പരീക്ഷ എഴുതുക.

Share: