നോർക്ക സ്‌കോളർഷിപ്പോടെ നൂതന സാങ്കേതിക വിദ്യാപഠനം

295
0
Share:

നോർക്ക റൂട്ട്സിന്റെ 75 ശതമാനം സ്‌കോളർഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ (ആർ .പി.എ) ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ്, എസ്റ്റെൻഡഡ് റിയാലിറ്റി എന്നിവയ്ക്ക് അപേക്ഷിക്കാം. 350 മുതൽ 400 മണിക്കൂർ വരെ ഓൺലൈനായാണ് ക്ലാസ് നടത്തുന്നത്.

യോഗ്യത: ബിരുദം

ഉയർന്ന പ്രായപരിധി:  45 വയസ്സ്.

അവസാനവർഷ ഫലം കാത്തിരിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒക്ടോബർ 15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
ഐ.സി.ടി അക്കാദമി ഓഫ് കേരളയാണ് പരിശീലനം നല്കുന്നത്. വിവിധ കോഴ്സുകൾക്ക് 17,900 മുതൽ 24,300 രൂപ വരെയാണ് ഫീസ്. ഇതിൽ 75 ശതമാനം തുക നോർക്ക സ്‌കോളർഷിപ്പ് അനുവദിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റ്റി.സി.എസ് അയോൺ ഇന്റേൺഷിപ് ലഭിക്കും. ക്ളാസ് ഒക്ടോബർ 27 ന് ആരംഭിക്കും.

ഒക്ടോബർ അഞ്ച് വരെ www.ictkerala.org യിൽ അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: 0471-2700811/12/13, 8078102119.

Share: