എന്യൂമറേറ്റർ തെരഞ്ഞെടുപ്പ്

452
0
Share:

തൃശൂർ: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ കാട്ടൂർ, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തികൾ പൂർണമായും ജിഐഎസ് അധിഷ്ഠിത സംവിധാനത്തിൽ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിൽ നിന്ന് എന്യുമാറേറ്റർമാരെ തെരഞ്ഞെടുക്കുന്നു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽനിന്ന് 90 എന്യൂമാറേറ്റർമാരെയും കാട്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് 60 പേരെയുമാണ് തെരഞ്ഞെടുക്കുന്നത്.

ഒരു പ്ലോട്ടിന് / വീടിന് 7 രൂപ 50 പൈസ നിരക്കിലാണ് പ്രതിഫലം നൽകുക. കാറളം, മൂരിയാട് ഗ്രാമപഞ്ചായത്തുകളിലും എന്യൂമാറേറ്റർമാരെ ആവശ്യമുണ്ട്.

സന്നദ്ധ പ്രവർത്തകരായ സാമൂഹ്യ പ്രവർത്തകർക്ക് മുൻഗണനയുണ്ടായിരിക്കും. യോഗ്യത 18 വയസ്സ് പൂർത്തിയായ അഭ്യസ്തവിദ്യർ. സ്വന്തമായി ആൻഡ്രോയ്ഡ് ഫോൺ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക. അപേക്ഷ,പൂർണമായ മേൽവിലാസം, വാട്‌സ്ആപ്പ് നമ്പർ, വിദ്യാഭ്യാസ യോഗ്യത, എന്നിവ രേഖപ്പെടുത്തി സെപ്റ്റംബർ 13 നുള്ളിൽ അയക്കേണ്ടതാണ്.

ഫോൺ: 0480-2825291.

Share: