ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെൻറ് സെൻററില്‍ ഒഴിവ്
പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെൻറ് സെൻററില്‍ സ്റ്റാഫ് നഴ്‌സ്, അറ്റന്‍ഡര്‍, സെക്യൂരിറ്റി ഗാര്‍ഡ്, സ്വീപ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം.
നഴ്‌സിംഗ് തസ്തികയിലേക്ക് ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രിയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത.
പ്രായപരിധി 40 വയസ്.
താത്പര്യമുള്ളവര്‍ ഈ ജൂലൈ 25ന് അകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.
ഫോണ്‍: 04734- 246031. ഫോണ്‍: 04734 285225, 9496427354.