അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലുള്ള പെണ്‍കുട്ടികള്‍ക്കായുള്ള മായിത്തറ പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ വാര്‍ഡന്‍, കുക്ക്, ആയ,വാച്ച്മാന്‍, എന്നീ തസ്തികകളിലേക്ക് 25-നും 45നും ഇടയില്‍ പ്രായമുള്ള ,പരിചയ സമ്പത്തും മതിയായ യോഗ്യതകളുമുള്ള പട്ടിക വര്‍ഗ്ഗ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് സന്നദ്ധതയുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. വാര്‍ഡന് 740 രൂപയാണ് ദിവസ വേതനം. എസ്.എസ്.എല്‍.സി ,ബിരുദം, ബിഎഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. വാച്ച് മാന് പ്രതിദിന വേതനം 660 രൂപ. ഏഴാം ക്ലാസ് പാസായിരിക്കണം. ആയ, കുക്ക് തസ്തികകള്‍ക്ക് പ്രതിദിനം 660 രൂപ. ഏഴാം ക്സാസ് പാസായതുകൂടാതെ മുന്‍പരിചയമുള്ളവര്‍ക്ക് മുഖ്യ മുന്‍ഗണന.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ്-30.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9496 070348 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Share: