താല്‍ക്കാലിക നിയമനം
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പുനര്‍ജനി സി.ബി.ഒ യുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്സ്ജെന്റര് വിഭാഗക്കാര്‍ക്കായി നടത്തുന്ന സേഫ്റ്റി ഹോമിലേക്ക് ആവശ്യമായ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കും.
സേഫ്റ്റി ഹോം മാനേജര്‍(പ്ലസ് ടു യോഗ്യത),
കൗണ്‍സിലര്‍ (എം.എസ്.ഡബ്ലു),
ക്ലീനിങ് സ്റ്റാഫ്, കെയര്‍ ടേക്കര്‍,
കുക്ക് (ട്രാന്‍സ് വുമണിന് മുന്‍ഗണന),
വാച്ച്മാന് എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി ആറിന് രാവിലെ 11 മണിക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.
താല്പര്യമുള്ളവര് അന്നേ ദിവസം എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സലും കോപ്പിയും സഹിതം നേരിട്ട് എത്തണം.