സൈബര്‍ശ്രീയില്‍ പരിശീലനം

Share:

തിരുവനന്തപുരം: സി-ഡിറ്റിന്റെ സൈബര്‍ശ്രീയില്‍ 20നും 26നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും വിവിധ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പൈത്തണ്‍പ്രോഗ്രാമിങ്: നാലു മാസത്തെ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 5000 രൂപ സ്റ്റൈപന്‍റായി ലഭിക്കും. ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം.

ഐ.ടി. ഓറിയന്‍റഡ് സോഫ്റ്റ് സ്കില്‍ ഡവലപ്മെന്‍റ് ട്രെയിനിങ്: മൂന്നു മാസത്തെ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 5500 രൂപ സ്റ്റൈപന്‍റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും ബി.ഇ/ ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.

ഐ.ടി. ബേയ്സ്ഡ് ബിസിനസ് മാനേജ്മെന്‍റ്: ആറു മാസത്തെ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 5500 രൂപ സ്റ്റൈപന്‍റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും ബി.ഇ/ ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.

വിഷ്വല്‍ ഇഫക്ട്സ് ആന്‍ഡ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്‍ഡ് വിഷ്വല്‍ മീഡിയ: ആറു മാസത്തെ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 5500 രൂപ സ്റ്റൈപന്‍റായി ലഭിക്കും.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ബി.എഫ്.എ പാസായവര്‍ക്കും ബി.ടെക്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.

വിശദവിവരങ്ങളും അപേക്ഷ ഫോറവും www.cybersri.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 15നകം സൈബര്‍ ശ്രീ സെന്‍റര്‍, അബേദ്ക്കര്‍ ഭവന്‍, മണ്ണന്തല പി.ഒ, തിരുവനന്തപുരം – 695015 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം cybersritraining@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അയയ്ക്കാം.
ഫോണ്‍: 0471-2933944, 9447401523, 9947692219.

Share: