മോഡൽ കരിയർ സെന്ററിൽ മിനി ജോബ് ഫെയർ

Share:

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ 12ന് രാവിലെ പത്ത് മുതൽ പി.എം.ജിയിലുള്ള സ്റ്റുഡന്റ്‌സ് സെന്ററിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു/ ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി സൗജന്യ മിനി ജോബ് ഫെയർ സംഘടിപ്പിക്കും.

പോപ്പുലർ മോട്ടോഴ്‌സ്, ചിക് കിംഗ്, ഐഡിബിഐ ഫെഡറൽ, എസ്ബിഐ ലൈഫ് എന്നീ കമ്പനികളിലെ സെയിൽസ്/ കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ്‌സ്, കാഷ്യർ, കൗണ്ടർ/ ഡൈൻ ഇൻ/ ഡെലിവറി ബോയ്‌സ്, ഏജൻസി മാനേജർ, ഇൻഷ്വറൻസ് അഡൈ്വസർ (പാർട്ട് ടൈം/ ഏജന്റ്‌സ്) എന്നീ തസ്തികകളിലെ 200 ഓളം ഒഴിവുകളിലേക്കാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്.

ഉദ്യോഗാർത്ഥികൾ ഈ മാസം പത്തിന് രാത്രി 12ന് മുമ്പ് http://bit.ly/MCCFair-Jun2k19 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.

വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM. ഫോൺ: 0471 2304577.

Share: