കെല്‍ട്രോണ്‍: വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിന്റെ 2019-20 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐ.റ്റി.ഐ., ഡിപ്ലോമ, ബി.ടെക് എന്നിവയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ഹാര്ഡെ്വെയര്, നെറ്റ് വര്‍ക്ക്, ലാപ്ടോപ് റിപ്പയര്‍, ഐ.ഒ.റ്റി., സി.സി.റ്റി.വി. ക്യാമറ ആന്റ് മൊബൈല്‍ ടെക്നോളജി എന്നീ മേഖലകളിലാണ് പരിശീലനം. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തണം.
ജനുവരി 31ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
വിശദവിവരത്തിന് ഫോണ്‍: 0471 2325154, 4016555. വെബ്സൈറ്റ്: ksg.keltron.in
കെല്‍ട്രോണിന്റെ തിരുവനന്തപുരത്തെ നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.റ്റി.ഐ., വി.എച്.എസ്.ഇ, ഡിഗ്രീ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കായി നടത്തുന്ന വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്റ് ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ ഡൈനാമിക്സ് ആന്റ് വിഎഫ്എക്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.