ഗ്രാജുവേറ്റ് അപ്രൻറിസ് ട്രെയിനി (ലൈബ്രറി) താത്കാലിക നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്മെൻറ് സെൻററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രൻറിസ് ട്രെയിനി (ലൈബ്രറി) തസ്തികയിൽ നിയമനം നടത്തുന്നു.
ഇതിലേക്ക് 17ന് രാവിലെ 11ന് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും.
അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നേടിയ ബിരുദമാണ് യോഗ്യത.
ഉദ്യോഗാർഥികൾ അവരുടെ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
പ്രതിമാസം 7,500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. നിയമനം ഒരു വർഷത്തെ കാലയളവിലേക്കു മാത്രം.