കെയർ ടേക്കർ ഒഴിവ്

227
0
Share:

തൃശൂർ : നടത്തറ മുരിക്കുംകുണ്ട് വിജ്ഞാനവാടിയിലേക്ക് കെയർ ടേക്കർ തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസായതും കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനമുള്ളതുമായ പട്ടികജാതിയിൽപെട്ട 18 നും 40 നും ഇടയിൽ പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ നടത്തറ പഞ്ചായത്ത് പരിധിയിൽ താമസമുള്ളവരുമാകണം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഒല്ലൂക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഒക്‌ടോബർ ഒന്നിനകം നൽകണം.

ഫോൺ: 8547630105.

Share: