എസ്ബിഐയിൽ 477 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ
വിവിധ വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
ജൂനിയർ മാനേജ്മെന്റ ഗ്രേഡ് ഒന്ന്, മിഡിൽ മാനേജ്മെന്റ ഗ്രേഡ് രണ്ട്, മൂന്ന്, സീനിയർ മാനേജ്മെന്റ ഗ്രേഡ് നാല് വിഭാഗങ്ങളിലായി ആകെ 477 ഒഴിവുണ്ട്.
ഡവലപ്പർ ഗ്രേഡ് ഒന്ന് 47, ഡവലപ്പർ ഗ്രേഡ് രണ്ട് 34, സിസ്റ്റം/സർവർ അഡ്മിനിസ്ട്രേറ്റർ 47, ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ 29, ക്ലൗഡ് അഡ്മിനിസ്ട്രേറ്റർ 15, നെറ്റ് വർക് എൻജിനിയർ 14, ടെസ്റ്റർ 4, ഡബ്ല്യുഎഎസ് അഡ്മിനിസ്ട്രേറ്റർ 6, ഇൻഫ്രാസ്ട്രക്ചർ എൻജിനിയർ 6, യുഎക്സ് ഡിസൈനർ 3, ഐടി റിസ്ക് മാനേജർ 1, ഐടി സെക്യൂരിറ്റി എക്സ്പേർട് ഗ്രേഡ് ഒന്ന് 61, പ്രോജക്ട് മാനേജർ 14, ആപ്ലിക്കേഷൻ ആർകിടെക്ട് 5, ടെക്നിക്കൽ ലീഡ് 4, ഇൻഫ്രാസ്ട്രക്ചർ ആർകിടെക്ട് ഗ്രേഡ് രണ്ട് 2, ഇൻഫ്രാസ്ട്രക്ചർ എൻജിനിയർ 2, ഐടി സെക്യൂരിറ്റി എക്സ്പേർട് ഗ്രേഡ് രണ്ട് 18, ഐടി സെക്യൂരിറ്റി എക്സ്പേർട് ഗ്രേഡ് മൂന്ന് 15, ഐടി റിസ്ക് മാനേജർ ഗ്രേഡ് രണ്ട് 5, ഇൻഫ്രാസ്ട്രക്ചർ ആർകിടെക്ട് ഗ്രേഡ് രണ്ട് 2, ഡെപ്യൂട്ടി മാനേജർ(സൈബർ സെക്യൂരിറ്റി‐ എത്തിക്കൽ ഹാക്കിങ്) 10, ഡെപ്യൂട്ടി മാനേജർ (സൈബർ സെക്യൂരിറ്റി‐ ത്രെട്ട് ഹണ്ടിങ്) 4, ഡെപ്യൂട്ടി മാനേജർ (സൈബർ സെക്യൂരിറ്റി‐ ഡിജിറ്റൽ ഫോറൻസിക്) 4, സെക്യൂരിറ്റി അനലിസ്റ്റ് 13, മാനേജർ (സൈബർ സെക്യൂരിറ്റി‐ എത്തിക്കൽ ഹാക്കിങ്) 1, മാനേജർ (സൈബർ സെക്യൂരിറ്റി‐ ഡിജിറ്റൽ ഫോറൻസിക്) 1, ചീഫ് മാനേജർ(വൾനറബിലിറ്റി മാനേജ്മെന്റ് ആൻഡ് പെനിട്രേഷൻ ടെസ്റ്റിങ്) 1, ചീഫ് മാനേജർ (ഇൻസിഡന്റ് മാനേജ്മെന്റ് ആൻഡ് ഫോറൻസിക്സ്) 2, ചീഫ് മാനേജർ (സെക്യൂരിറ്റി അനലിറ്റിക്സ് ആൻഡ് ഓട്ടോമേഷൻ) 2, ചീഫ് മാനേജർ (എസ്ഒസി ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്) 1, ചീഫ് മാനേജർ(എസ്ഒസി ഗവേണൻസ്) 1, ചീഫ് മാനേജർ (സൈബർ സെക്യൂരിറ്റി എത്തിക്കൽ ഹാക്കിങ്) 3, ചീഫ് മാനേജർ (സൈബർ സെക്യൂരിറ്റി‐ഡിജിറ്റൽ ഫോറൻസിക്) 3, ചീഫ് മാനേജർ(സൈബർ സെക്യൂരിറ്റി‐ ത്രെട്ട് ഹണ്ടിങ്) 3 എന്നിങ്ങനെയാണ് ഒഴിവുകൾ .
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിങിൽ ബിരുദം അല്ലെങ്കിൽ എംസിഎ/എംഎസ്സി. ഓരോതസ്തികക്കും ആവശ്യമായ പ്രവൃത്തി പരിചയം, ഉയർന്ന പ്രായം എന്നിവ വിശദമായി വിജ്ഞാപനത്തിൽ ലഭിക്കും.
ഓൺലൈൻ എഴുത്ത്പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. മാനേജർ, ചീഫ് മാനേജർ തസ്തികകളിലേക്ക് അഭിമുഖം മാത്രമേയുണ്ടാകൂ.
www.sbi.co.in/careers വഴി ഓൺലൈനായി അപേക്ഷിക്കാം.
അവസാന തിയതി സെപ്തംബർ 23.
വിശദവിവരങ്ങൾ www.sbi.co.in/careers എന്ന വെബ്‌സൈറ്റിൽ ലഭിക്കും.