ബേസിക്സ് ഓഫ് റിമോട്ട് സെൻസിംഗ് & ഡിജിറ്റൽ ഇമേജ് അനാലിസിസ്
സൗജന്യ കോഴ്സിലേക്ക് അപേക്ഷിക്കാം
സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പു കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുളള ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് ഡെറാഡൂൺ, ഐ.എസ്.ആർ.ഒ എന്നിവയുടെ സഹകരണത്തോടെ വിദൂര പഠന സംവിധാനം വഴി സൗജന്യമായി നടത്തുന്ന ”ബേസിക്സ് ഓഫ് റിമോട്ട് സെൻസിംഗ് & ഡിജിറ്റൽ ഇമേജ് അനാലിസിസ്” സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ URL:htpps://elearning.iirs.
കോഴ്സിന്റെ കാലാവധി ആഗസ്റ്റ് 19 മുതൽ നവംബർ 15 വരെ. ക്ലാസുകൾ ആഴ്ചയിൽ 4-5 ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ 5.30 വരെ.
യു.ജി/ പി.ജി വിദ്യാർഥികൾ/വിവിധ യൂണിവേഴ്സിറ്റി/ സ്ഥാപനങ്ങൾ/ കോളേജുകൾ/ കേന്ദ്ര/സംസ്ഥാന ഗവൺമെന്റ് വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, ഗവേഷകർ/താത്പര്യമുളള വ്യക്തികൾ എന്നിവർക്കും കോഴ്സിൽ പങ്കെടുക്കാം. ഫോൺ:0471-2339800, 9497012464.
ഇമെയിൽ: soildirector@gmail.com.