പാരാമെഡിക്കൽ ട്രെയിനിംഗിന് അവസരം
തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിൽ (ഗവ. കണ്ണാശുപത്രി) പാരാമെഡിക്കൽ നോൺ സ്റ്റൈപെന്ററി ട്രെയിനികളെ തെരഞ്ഞെടുക്കുന്നു.
ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ എന്നിവരെയാണ് താത്ക്കാലികമായി നിയമിക്കുന്നത്. ഫാർമസിസ്റ്റിന് ഡി.ഫാം/ ബി.ഫാം/ ഫാം ഡി ആണ് യോഗ്യത. ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുണ്ടാവണം.
ഡി.എം.എൽ.ടി/ ബി.എസ്‌സി എം.എൽ.ടിയാണ് ലാബ് ടെക്‌നീഷ്യന്റെ യോഗ്യത. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുണ്ടായിരിക്കണം.
ബയോഡാറ്റ സഹിതമുള്ള അപേക്ഷ 10ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർക്ക് ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2304046, എക്സ്റ്റൻഷൻ: 203.