മരപ്പണി പഠിക്കാൻ ആധുനിക സാങ്കേതിക വിദ്യ
പരമ്പരാഗത തൊഴിലാളികളുടെ കുട്ടികൾക്കും മരപ്പണിയിലെ കരവിരുതിന് മാറ്റുകൂട്ടാൻ ആഗ്രഹിക്കുന്നവർക്കും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മരപ്പണി പഠിക്കാൻ അവസരം. ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഐഡബ്ല്യുഎസ്ടി) മരപ്പണിക്കാർക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങളൊരുക്കാൻ ഇറ്റാലിയൻ യന്ത്രങ്ങളിലുള്ള പരിശീലനമാണ് നൽകുന്നത്.
അഡ്വാൻസ്ഡ് വുഡ് വർക്കിംഗ് ഡിപ്ലോമ കോഴ്സാണു ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നത്. ആധുനിക പരിശീലനത്തിന് ഒരു വർഷം ദൈർഘ്യമുള്ളതാണു കോഴ്സ് ആണ് നടപ്പാക്കുന്നത്.
പ്ലസ്ടു പാസായി 18 വയസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10.
കൂടുതൽ വിവരങ്ങൾ : http://iwst.icfre.gov.in/awwtc/awwtc.htm എന്ന വെബ് സൈറ്റിൽ ലഭിക്കും.