ഇലക്ട്രീഷ്യൻ താല്കാലിക നിയമനം

Share:

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ 19000-43600 ശമ്പള നിരക്കിൽ ഇലക്ട്രീഷ്യന്റെ (ഓപ്പൺ വിഭാഗം) ഒരു താത്കാലിക ഒഴിവിൽ കാരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. .
ഇലക്ട്രിക്കൽ എൻജിനിയറിങ് ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത ഐ.റ്റി.ഐ നൽകുന്ന 18 മാസത്തെ ഇലക്ട്രീഷ്യൻ യോഗ്യതയും വിജയകരമായി പൂർത്തിയാക്കിയ അപ്രന്റീസ് സർട്ടിഫിക്കറ്റും ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി: 01.01.2019ന് 18-41 വയസ് (നിയമാനുസൃത വയസ്സിളവ് ബാധകം)
ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 22നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തണം.

Share: