സെൻട്രൽ ആംഡ് പോലീസിൽ അസിസ്റ്റന്റ് കമൻഡാന്റ് : 398 ഒഴിവുകൾ
സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ അസിസ്റ്റന്റ് കമൻഡാന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പരീക്ഷ ഓഗസ്ററ് 18 ന്.
ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി, എസ്എസ്ബി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഐടിബിപിയിൽ പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.
യോഗ്യത- അംഗീകൃത സർവകലാശാല ബിരുദം. എൻസിസി സി സർട്ടിഫിക്കറ്റ്, ബി സർട്ടിഫിക്കറ്റ് അഭിലഷണീയ യോഗ്യതയാണ്. ഇന്റർവ്യൂ, പേഴ്സണൽ ടെസ്റ്റ് എന്നിവയുടെ സമയത്തുമാത്രമേ എൻസിസി സർട്ടിഫിക്കറ്റ് പരിഗണിക്കുകയൂള്ളൂ.
ശാരീരികയോഗ്യത- ഉയരം 157 സെ.മീ (പുരുഷൻ), 152 സെ.മീ (സ്ത്രീ). തൂക്കം ആനുപാതികം. കാഴ്ചശക്തി: ലോജിസ്റ്റിക്സ്, എജ്യൂക്കേഷൻ – രണ്ടു കണ്ണുകൾക്കും കുറഞ്ഞത് 6/60, 6/60 കണ്ണട ഉപയോഗിച്ച് 6/6, 6/12 വർണാന്ധതയോ നിശാന്ധതയോ പാടില്ല. എസ്സി 6/9, 6/9, 6/6, 6/6
പ്രായം- 20 നും 25നും മധ്യേ.
എസ്സി/ എസ്ടി/ ഒബിസി വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
ശന്പളം- 15,600- 39,100 രൂപ. ഗ്രേഡ് പേ- 5400 രൂപ.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, പേഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
ശാരീരിക യോഗ്യത: പുരുഷൻമാർ: ഉയരം-170 സെ.മീ., നെഞ്ചളവ്-80 സെ.മീ., വികസിപ്പിക്കുന്പോൾ 85 സെ.മീ.(പട്ടികവർഗക്കാർക്ക് യഥാക്രമം 162 സെ.മീ., 77 -82 സെ.മീ.).
സ്ത്രീകൾ: 157 സെ.മീ.(പട്ടികവർഗക്കാർക്ക് 154 സെ.മീ.) തൂക്കം ഉയരത്തിന് ആനുപാതികം.
തെരഞ്ഞെടുപ്പ്- 2019 ഓഗസ്റ്റിൽ നടത്തുന്ന എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്- 200 രൂപ . എസ്സി,എസ്ടി, വനിതകൾ ഫീസ് അടയ്ക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖവഴിയോ, നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിച്ചോ ഫീസ് അടയ്ക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ : www.upsconline.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഓണ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.