എഫ്.സി.ഐ : വിവിധ തസ്തികകളിലായി 4103 ഒഴിവുകള്‍
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലായി 4103 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോര്‍ത്ത് സോണ്‍ -1999, സൗത്ത് സോണ്‍ – 540, ഈസ്റ്റ് സോണ്‍ -538, വെസ്റ്റ് സോണ്‍ -735, നോര്‍ത്ത് ഈസ്റ്റ് സോണ്‍ -291 എന്നിങ്ങനെയാണ് വിവിധ സോണുകളിലെ ഒഴിവുകൾ .
ഇതില്‍ ഏതെങ്കിലും ഒരു സോണിലേക്ക് അപേക്ഷിക്കാവുന്നതാണ്. സൗത്ത് സോണിലാണ് കേരളം ഉള്‍പ്പെടുന്നത്
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍),
അസിസ്റ്റന്റ് ഗ്രേഡ് II (ഹിന്ദി),
സ്റ്റെനോ ഗ്രേഡ് II, ടൈപ്പിസ്റ്റ് (ഹിന്ദി),
അസിസ്റ്റന്റ് ഗ്രേഡ് III (ജനറല്‍/ അക്കൗണ്ട്സ്/ ടെക്നിക്കല്‍/ ഡിപ്പോ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
1) ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍):
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ ഡിപ്ലോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി: 28 വയസ്.
2) ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍):
യോഗ്യത: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ ഡിപ്ലോമ. ഡിപ്ലോമക്കാര്‍ക്ക് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: 28 വയസ്
3) സ്റ്റെനോ ഗ്രേഡ് II:
യോഗ്യത: ബിരുദം, DOEACC ഒ ലെവല്‍, ടൈപ്പിങ്ങില്‍ മിനിറ്റില്‍ 40 വാക്കും ഷോര്‍ട്ട് ഹാന്‍ഡില്‍ മിനിറ്റില്‍ 80 വാക്കും വേഗം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദവും ടൈപ്പിങ്ങില്‍ മിനിറ്റില്‍ 40 വാക്കും ഷോര്‍ട്ട് ഹാന്‍ഡില്‍ മിനിറ്റില്‍ 80 വാക്കും വേഗം.
പ്രായപരിധി: 25 വയസ്.
4) അസിസ്റ്റന്റ് ഗ്രേഡ് II (ഹിന്ദി):
യോഗ്യത: ഹിന്ദിയില്‍ ബിരുദം, ഇംഗ്ലീഷ് പരിജ്ഞാനം, ഇംഗ്ലീഷില്‍നിന്ന് ഹിന്ദിയിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനത്തില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം അഭിലഷണീയം. പ്രായപരിധി: 28 വയസ്.
5) ടൈപ്പിസ്റ്റ് (ഹിന്ദി):
യോഗ്യത: ബിരുദം/ തത്തുല്യം, ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗം, ഇംഗ്ലീഷിലും ഹിന്ദിയിലും ടൈപ്പിങ് അറിയുന്നവര്‍ക്ക് മുഗണന
പ്രായപരിധി: 25 വയസ്.
6) അസിസ്റ്റന്റ് ഗ്രേഡ് III (ജനറല്‍):
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം.
പ്രായപരിധി: 27 വയസ്.
7) അസിസ്റ്റന്റ് ഗ്രേഡ് III (അക്കൗണ്ട്സ്):
യോഗ്യത: കൊമേഴ്സ് ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം.
പ്രായപരിധി: 27 വയസ്.
8) അസിസ്റ്റന്റ് ഗ്രേഡ് III (ടെക്നിക്കല്‍): അഗ്രികള്‍ച്ചര്‍/ ബോട്ടണി/ സുവോളജി/ ബയോടെക്നോളജി/ ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ഫുഡ് സയന്‍സ് ബിരുദം അല്ലെങ്കില്‍ ഫുഡ് സയന്‍സ്/ ഫുഡ് സയന്‍സ് ആന്‍ഡ് ടെക്…ടെക്നോളജി/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്/ ബയോടെക്നോളജിയില്‍ ബി.ഇ./ ബി.ടെക്.
പ്രായപരിധി: 27 വയസ്.
9) അസിസ്റ്റന്റ് ഗ്രേഡ് III (ഡിപ്പോ):
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം.
പ്രായപരിധി: 27 വയസ്.
വയസ്സിളവ്: എസ്.സി., എസ്.ടി.ക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃതവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. വിധവകള്‍/ വിവാഹമോചിതരായ വനിതകള്‍ എന്നിവര്‍ക്കും വയസ്സിളവുണ്ട്.
കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍.
അപേക്ഷാഫീസ്: 500 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
കൂടുതൽ വിവരങ്ങൾ http://fci.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
http://fci.gov.in എന്ന വെബ്‌സൈറ്റിലൂടെ മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.