ഭിന്നശേഷിപഠനത്തിൽ ഗവേഷണത്തിന് ധനസഹായം

248
0
Share:

എൽ.ബി.എസ്സ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിപഠനത്തിൽ ഗവേഷണ താൽപര്യമുളള കേരളത്തിലെ സർക്കാർ/എയ്ഡഡ്, മെഡിക്കൽ/ആർട്‌സ് & സയൻസ്/എൻജീനിയറിങ്ങ് കോളേജുകൾ/പോളിടെക്‌നിക് എന്നിവിടങ്ങളിലെ അധ്യാപകർ, എസ്.എസ്.ഐ അല്ലെങ്കിൽ തത്തുല്യ അംഗീകൃത ഗവൺമെന്റ് രജിസ്‌ട്രേഷനുളള നൂതന സംരഭകർ എന്നിവർക്ക് ഗവേഷണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പിജി/ബി.ടെക്/ഡിപ്ലോമ വിദ്യാർത്ഥികൾക്ക് ഭിന്നശേഷിപഠനത്തിൽ പ്രോജക്ട് ചെയ്യുന്നതിനും ധനസഹായത്തിന് അപേക്ഷിക്കാം.

മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ മാർച്ച് 5 വരെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷ ഫോറവും www.cdskerala.org യിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2345627.

Share: