നെഹ്റു യുവ കേന്ദ്രയില്‍  12000 ഒഴിവുകള്‍.

304
0
Share:
രാജ്യത്തെ എല്ലാ ബ്ലോക്കുകളിലുമായി നെഹ്റു യുവ കേന്ദ്ര രൂപീകരിക്കുന്ന  നാഷണല്‍ യൂത്ത് കോറില്‍ 12000 യൂത്ത് വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. ഒരു ബ്ലോക്കില്‍ രണ്ട് വളണ്ടിയര്‍മാരെയാണ് നിയമിക്കുന്നത്. കൂടാതെ യുവകേന്ദ്ര ഓഫീസുകളില്‍ കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള രണ്ട് പേരെയും  നിയമിക്കും. കേരളത്തിലും ലക്ഷദ്വീപിലും മാഹിയിലുമായി 350 ഒഴിവുകളുണ്ട്. യുവജന ക്ലബ്ബുകളുടെ രൂപവത്കരണവും പ്രവര്‍ത്തനവും  സഹായവുമുള്‍പ്പെടെയുള്ള ജോലികളായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ഉത്തരവാദിത്വം.
രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും.
യോഗ്യത: പത്താം ക്ലാസ് വിജയം.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് മുന്‍ഗണന. സോഷ്യല്‍ മീഡിയ, സര്‍ക്കാരിന്റെ വിവിധ മൊബൈൽ ആപ് എന്നിവ കാര്യക്ഷമമായി ഉപയോഗിക്കാനറിയുന്നവര്‍ക്കും നെഹ്റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളിലെ അംഗങ്ങള്‍ക്കും മുന്‍ഗണന ലഭിക്കും.
വനിതകള്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി: 2018 ഏപ്രില്‍ 1-ന് 18-29.
തിരഞ്ഞെടുപ്പ്: ജില്ലാ കലക്ടര്‍, യുവജന/ സാമൂഹ്യ/ വിദ്യാഭ്യാസ മേഖലയിലെ രണ്ട് പ്രമുഖരായ വ്യക്തികള്‍, ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഓരോ ജില്ലയിലും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.nyks.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി: മാര്‍ച്ച് 3
Share: