നെഹ്റു യുവകേന്ദ്രയിൽ 228 ഒഴിവുകൾ
കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഗതൻ 228 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജില്ലാ യൂത്ത് കോ‐ഓർഡിനേറ്റർ 101, അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ് 75, മൾട്ടി ടാസ്കിങ് സ്റ്റാഫ് 52 എന്നിങ്ങനെയാണ് ഒഴിവ്.
ജില്ലാ യൂത്ത് കോ‐ഓർഡിനേറ്റർ
യോഗ്യത: ബിരുദാനന്തര ബിരുദം യുവജനകാര്യം/ ഗ്രാമീണ വികസനം/ മറ്റ് സാമൂഹ്യസേവന പ്രവർത്തനം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
ഉയർന്ന പ്രായം 28. 2018 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ്
യോഗ്യത: ബികോം/എതെങ്കിലും വിഷയത്തിൽ ബിരുദവും അക്കൗണ്ട്സിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. ഇംഗ്ലീഷ് ടൈപിങിൽ 25wpm. കംപ്യൂട്ടർ അറിയണം.
ഉയർന്ന പ്രായം 28. 2018 ഡിസംബർ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
മൾട്ടി ടാസ്കിങ് സ്റ്റാഫ്
യോഗ്യത: എസ്എസ്എൽസി/തത്തുല്യം.
പ്രായം: 18‐25. 2018 ഡിസംബർ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
എല്ലാ തസ്തികകളിലും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കൊച്ചിയിലായിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രം.https://nyks.nic.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
രജിസ്ട്രേഷൻ , ഫീസ് അടയ്ക്കൽ, ഫോട്ടോയും ഒപ്പും അപ്‌ലോഡ്ചെയ്യൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് അപേക്ഷിക്കേണ്ടത്.
അവസാന തിയതി ഡിസംബർ 31.
വിശദവിവരങ്ങൾ https://nyks.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും