പരാതി കൈകാര്യം ചെയ്യുമ്പോൾ

Share:
Personality development

എം ആർ കൂപ്മേയെർ                                                         പരിഭാഷ: എം ജി കെ നായർ

രാതി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറയാം.
പരാതിക്കാരനെ സ്വയം സംസാരിച്ചുതീര്‍ക്കാന്‍ അനുവദിക്കുക.
പരാതിയെപ്പറ്റി സംസാരം തുടര്‍ന്നുകൊണ്ടിരിക്കാന്‍ അയാളെ അനുഭാവപൂര്‍വ്വം പ്രോത്സാഹിപ്പിക്കുക. തടസ്സപ്പെടുത്തരുത്. വാദപ്രതിവാദം നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

പരാതിക്കാരന്‍ എല്ലാ വിശദാംശങ്ങളും പൂര്‍ണ്ണമായി വിവരിച്ചുകഴിഞ്ഞാല്‍, (ഇത്രയേറെ പരാതി പറഞ്ഞുകഴിഞ്ഞതിലൂടെ തന്‍റെ ഹാനിക്ക് വേണ്ടതിലധികം ഈന്നല്‍ കൊടുത്തതായി അയാള്‍ക്കു തോന്നിത്തുടങ്ങുമ്പോള്‍), അദ്ദേഹത്തിന്‍റെ പരാതിയുടെ വിവിധഭാഗങ്ങള്‍ വീണ്ടും ആവര്‍ത്തിയ്ക്കാന്‍ ആവശ്യപ്പെടുക (പ്രത്യേകിച്ച് കൂടുതല്‍ ഊതിവീര്‍പ്പിച്ച ഭാഗങ്ങള്‍)….. നിങ്ങള്‍ക്കു നല്ലതുപോലെ മനസ്സിലാകുന്നുവെന്ന ഉറപ്പുവരുത്താനാണിതെന്നഭാവത്തില്‍ വേണം പറയാൻ.

അപ്പോഴേക്കും പരാതിക്കാരന്‍റെ കോപാവേശം അടങ്ങിയിരിക്കും.
നിങ്ങളുടെ ശാന്തവും അനുഭാവപൂര്‍ണ്ണവുമായ മനസ്സിലാക്കല്‍ കൊണ്ട് അയാളുടെ വികാരവിക്ഷോഭം മാറിയിരിക്കും – ഇപ്പോള്‍ പരസ്പരം യോജിക്കാവുന്ന തീര്‍പ്പില്‍ എത്തിച്ചേരാം.

പരാതികള്‍ തീര്‍ക്കുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട, മനുഷ്യബന്ധങ്ങളില്‍ അധിഷ്‌ഠിതമായ മറ്റു രണ്ടു തത്ത്വങ്ങളുണ്ട് :

(1) കോടീശ്വരന്മാര്‍ ഉണ്ടാകുന്നത് കാലം തെളിയിച്ച മുദ്രാവാക്യം പിന്തുടരുന്നതുകൊണ്ടുമാത്രമാണ്: “ഉപഭോക്താവാണ് എല്ലായ്പ്പോഴും ശരി:. ഈ മുദ്രാവാക്യം തള്ളിക്കളയാന്‍ പാടില്ലാത്തതാണെന്ന് ശരാശരിയുടെ നിയമം അനുശാസിക്കുന്നു.

(2) ‘ഉയര്‍ച്ചയിലേക്കുള്ള വഴികള്‍’ എന്ന എന്‍റെ പുസ്തകത്തില്‍ പറയുന്നതുപോലെ, “നിങ്ങളുടെ വിജയത്തിനുള്ള അടിസ്ഥാനം ജനപ്രീതിയാണ്.

സല്‍പ്പേരുപോലെ ജനപ്രീതിയും സൃഷ്ടിക്കപ്പെടുന്നത് അനേകം പ്രവര്‍ത്തികളിലൂടെയാണ് – എന്നാല്‍ വെറും ഒരൊറ്റ പ്രവര്‍ത്തികൊണ്ട് അതു നഷ്ടപ്പെടുകയും ചെയ്യും. “ഞാന്‍ പറയാന്‍, എഴുതാന്‍ അല്ലെങ്കില്‍ ചെയ്യാന്‍ പോകുന്നത് ജനപ്രീതി ഉണ്ടാക്കുമോ അതോ ദ്വേഷ്യം ഉണ്ടാക്കുമോ?” – ഈ ചോദ്യം സ്വയം ചോദിക്കുന്നതുവരെ നിങ്ങള്‍ ഒന്നും പറയുകയോ എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്.

നിങ്ങള്‍ പറയാന്‍ പോകുന്നത്, എഴുതാന്‍ പോകുന്നത്, ചെയ്യാന്‍ പോകുന്നത് ജനപ്രീതി സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്നാണ് ഉത്തരമെങ്കില്‍, ഉടന്‍ തന്നെ അതു പറയുക, എഴുതുക അല്ലെങ്കില്‍ ചെയ്യുക! ജനപ്രീതി സൃഷ്ടിക്കുകയെന്നാല്‍ നിങ്ങളുടെ വിജയത്തിനുള്ള അടിസ്ഥാനം കൂട്ടുകയെന്നാണര്‍ത്ഥം.

എന്നാല്‍ നിങ്ങള്‍ പറയാന്‍, എഴുതാന്‍ അല്ലെങ്കില്‍ ചെയ്യാന്‍ പോകുന്ന കാര്യം ദ്വേഷ്യം ഉണ്ടാക്കുമെന്ന് അവസാനവിധികല്പിക്കാമെങ്കില്‍ അതു ചെയ്യരുത് – (നിങ്ങളുടെ പ്രവൃത്തി എത്ര ബുദ്ധിപൂര്‍വ്വമുള്ളതും ലാഭകരവും അല്ലെങ്കില്‍ നീതീകരിക്കാവുന്നതാണെങ്കിലും അതു ചെയ്യരുത്.) “ഇതാ സഹായം” എന്ന പുസ്തകത്തില്‍ ഒരദ്ധ്യായാമുണ്ട്. “കുഴപ്പമാക്കിയാല്‍ പിന്നീട് ഖേദിക്കും” (അദ്ധ്യായം 48). ആ അദ്ധ്യായത്തിന്‍റെ തലക്കെട്ടുതന്നെ ഒട്ടേറെക്കുഴപ്പങ്ങളില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്തും!

എല്ലായ്പ്പോഴും ജനപ്രീതി സൃഷ്ടിക്കുക… ഒരിക്കലും ദ്വേഷ്യം ഉണ്ടാക്കരുത്…. യോജിപ്പുകള്‍കണ്ടെത്തുക….. വിയോജിപ്പുകളല്ല.

അത് നിങ്ങളെ കൂടുതല്‍ സമ്പന്നനാക്കും…… എളുപ്പത്തില്‍!

( തുടരും ) www.careermagazine.in

Share: