ടെക്‌നിക്കല്‍ അസിസ്റ്റന്റ് : ഇപ്പോൾ അപേക്ഷിക്കാം

254
0
Share:

കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്)/എം.സി.എ/തത്തുല്യയോഗ്യത.

25നും 40നും ഇടയ്ക്കായിരിക്കണം പ്രായം.

തിരുവനന്തപുരത്ത് കോര്‍പറേറ്റ് ഓഫീസില്‍ ഒരു ഒഴിവാണുള്ളത്. രണ്ടുവര്‍ഷത്തേക്കായിരിക്കും നിയമനം. ലഭിക്കുന്ന അപേക്ഷകളില്‍നിന്ന് തയാറാക്കുന്ന ചുരുക്കപ്പട്ടികപ്രകാരം അഭിമുഖത്തിന് ക്ഷണിക്കും.

വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവയുമായി സീല്‍ ചെയ്ത കവര്‍ 15 ദിവസത്തിനുള്ളില്‍ ലഭിച്ചിരിക്കണം. കവറിനുപുറത്ത് ‘ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ടെക്‌നിക്കല്‍ അസിസ്റ്റന്റ്’ എന്ന് രേഖപ്പെടുത്തി മാനേജിംഗ് ഡയറക്ടര്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്, റൂം: നമ്പര്‍ 400, ധനകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അയക്കണം.

Share: