അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.

Share:

അഖിലേന്ത്യ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.

2018 നവംബര്‍,ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കുവാന്‍ യോഗ്യരായ ട്രെയിനികളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. ഒക്‌ടോബര്‍ 15 വരെ അപ്രന്റീസ്ഷിപ്പ് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം. ‘0230–ലേബര്‍ & എംപ്ലോയ്‌മെന്റ് -00-800-അദര്‍ റസീപ്റ്റ്‌സ് – 88- അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ പരീക്ഷാ ഫീസ് ഒടുക്കണം.

ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്ക് 105-രൂപയും തോറ്റെഴുതുന്നവര്‍ക്ക് 160 രൂപയുമാണ് ഫീസ്.

പിഴയോടുകൂടി ഒക്ടോബർ 12 വരെ അപേക്ഷിക്കാം.

Share: