തീവ്രാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുക…

Share:
Personality development

എം ആർ കൂപ്മേയെർ                                                 പരിഭാഷ : എം ജി കെ നായർ

ളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകുക!

മറ്റുള്ളവര്‍ ചെയ്യണമെന്ന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം അവരെക്കൊണ്ടു ചെയ്യിക്കുന്നതിന് അവരെ പ്രേരിപ്പിക്കാനുള്ള തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗം ഇതാണ് : മറ്റുള്ളവരില്‍ മനഃശ്ശാസ്ത്രജ്ഞര്‍ പറയുന്ന ഒരു “തീവ്രാഭിലാഷം” ഉണ്ടാക്കുക – എന്നിട്ട് അതു പൂര്‍ത്തീകരിക്കുക!

“തീവ്രാഭിലാഷം” എന്നത് ഉപബോധമനസ്സിലെ ശക്തമായ ഒരാഗ്രഹത്തെ പ്രവര്‍ത്തിപ്പിക്കലാണ്.

ആളുകളെ സ്വാധീനിക്കാന്‍ ഒരൊറ്റമാര്‍ഗ്ഗമേയുള്ളൂ : അവരുടെ അടിസ്ഥാന ഉപബോധാവശ്യങ്ങളില്‍ ഒന്നോ അതിലധികമോ നിറവേറ്റികൊടുക്കുക. “ആശിക്കുന്നത് എങ്ങനെ നേടിയെടുക്കാം” എന്ന എന്‍റെ പുസ്തകത്തില്‍ ഇതെല്ലാം വിശദമായി കൊടുത്തിട്ടുണ്ട്. അതിനാല്‍ എല്ലാദിവസവും നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോരുത്തരുടേയും അടിസ്ഥാന ഉപബോധാവശ്യങ്ങളില്‍ ചിലത് ഇവിടെ രേഖപ്പെടുത്താനുള്ള സ്ഥലം മാത്രമേ എടുക്കുന്നുള്ളൂ.

എല്ലാദിവസവും നിങ്ങള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനും നിറവേറ്റാനും കഴിയുന്ന “തീവ്രാഭിലാഷ” ങ്ങളില്‍ ചിലത് ഇത് പഠിപ്പിക്കുന്നതിനാല്‍ നിങ്ങളുടെ സ്വന്തം പ്രശസ്തിയും സ്വാധീനവും ആകാശത്തോളം ഉയരും!

എല്ലാവരുടേയും അടിസ്ഥാന ഉപബോധാവശ്യങ്ങളില്‍ ചിലത് താഴെ ച്ചെര്‍ക്കുന്നു. പ്രവത്തനക്ഷമമാക്കിയാല്‍ അവ “തീവ്രാഭിലാഷ”ങ്ങളായി മാറുകയും പൂര്‍ത്തീകരിക്കാനുള്ള ഒരു ഉറവിടം എന്നനിലയില്‍ അവ നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും നിങ്ങളെ അഭിലഷണീയ വ്യക്തിയാക്കിത്തീര്‍ക്കുകയും ചെയ്യുന്നു:

(1) പ്രശംസിക്കപ്പെടണം എന്ന എല്ലാവരുടേയും “തീവ്രാഭിലാഷം” നിറവേറ്റുക. എല്ലാവരുടേയും ഗുണത്തിനെയോ ഉടമസ്ഥതയെയോ ആത്മാര്‍ത്ഥമായി എല്ലായ്പ്പോഴും പ്രശംസിക്കുക.

(2) ആദരണീയരാകണമെന്ന എല്ലാവരുടേയും “തീവ്രാഭിലാഷം” നിറവേറ്റുക. പ്രശസ്ത മനഃശ്ശാസ്ത്രജ്ഞന്‍ വില്യം ജെയിംസ് പറഞ്ഞു: “ആദരണീയരാകണമെന്നത് എല്ലാ മനുഷ്യരുടേയും ഏറ്റവും ആഴത്തിലുള്ള ശക്തമായ ഉപബോധാവശ്യമാണ്”.

(3) പ്രമാണിയാണെന്ന ഓരോരുത്തരുടേയും “തീവ്രാഭിലാഷം” നിറവേറ്റുക. ഏറ്റവും ശക്തമായ പ്രചോദിപ്പിക്കല്‍ ഇതാണെന്ന് അനേകം മനഃശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. കാരണം, എല്ലാ പ്രവര്‍ത്തനങ്ങളുടെയും പിന്നിലുള്ള പ്രധാന പ്രേരകശക്തി ഇതാണ്. ജോണ്‍ ഡ്യൂയി എന്ന പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ പഠിപ്പിച്ചതും ഇതുതന്നെയാണ്.

(4) അത്യാന്താപേക്ഷിതനാണെന്ന്‍ – ഒഴിച്ചുകൂടാന്‍ പാടില്ലാത്ത വ്യക്തിയാണെന്ന് – ഓരോരുത്തര്‍ക്കും തോന്നലുണ്ടാക്കാനുള്ള എല്ലാവരുടേയും “തീവ്രാഭിലാഷം” നിറവേറ്റുക. തന്നെ ആര്‍ക്കും ആവശ്യമില്ല എന്ന തോന്നല്‍ ഒരു വ്യക്തിക്കുണ്ടായാല്‍, അയാളുടെ ജീവിതം തന്നെ വ്യര്‍ത്ഥവും വിലയില്ലാത്തതുമായിത്തീരുന്നു. ഓരോരുത്തര്‍ക്കും, അവരെ മറ്റുള്ളവര്‍ക്ക് ആവശ്യമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കിക്കൊടുക്കുന്നതിനേക്കാള്‍ വലിയൊരു സേവനം നിങ്ങള്‍ക്കു ചെയ്യാനില്ല. നിങ്ങളുടെ ചിന്തയ്ക്കും പ്രയത്നത്തിനും എത്രയോ ഇരട്ടിയായിരിക്കും കൃതജ്ഞതയില്‍കൂടി മാത്രം നിങ്ങള്‍ക്കു കിട്ടുന്ന പ്രതിഫലം!

സംഗ്രഹം:

എല്ലാദിവസവും കാണുന്നവരോടും ഫോണില്‍ സംസാരിക്കുന്നവരോടും കത്തുകള്‍ എഴുതുന്നവരോടും നിങ്ങള്‍ ഇപ്രകാരം ചെയ്തിരിക്കണം.

ഓരോരുത്തരുടേയും ഉപബോധമനസ്സിന്‍റെ – അഗാധതയില്‍ ശക്തിയേറിയ സ്വകാര്യ ആവശ്യങ്ങള്‍ ഉണ്ട്. കാഴ്ചയിലോ പ്രവര്‍ത്തനത്തിലോ ഉപബോധമനസ്സിലെ ഈ ആവശ്യങ്ങള്‍ പ്രകടമാവുകയോ പ്രകടമാകാതിരിക്കുകയോ ചെയ്യാം. എന്നാല്‍ എല്ലാ മനുഷ്യരുടേയും ഉപബോധമനസ്സിലെ സ്ഥിരം ആഗ്രഹങ്ങളാണ് അവ.

നിങ്ങള്‍ കാണുകയോ ഫോണ്‍ചെയ്യുകയോ എഴുതുകയോ ചെയ്യുന്ന എല്ലാവരുടെയും “തീവ്രാഭിലാഷങ്ങള്‍” നിരന്തരം നിറവേറ്റിക്കൊടുക്കുന്നതിലൂടെ, നിങ്ങളുടെ സ്വന്തം പ്രശസ്തിയും സ്വാധീനവും ആകാശത്തോളം ഉയരും!

( തുടരും )

കൂടുതൽ വായിക്കാൻ : www.careermagazine.in

 

Share: