സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ ഒക്ടോബർ 13 ന്

271
0
Share:

പി.എസ്.സി.നടത്തുന്ന പരീക്ഷകളില്‍ കടുത്ത മത്സരം നടക്കുന്ന പരീക്ഷയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് തസ്തികയുടേത് . ഉന്നതബിരുദധാരികള്‍ കൂടുതലായി അപേക്ഷിക്കുന്നു എന്നതാണ് ഇതിൻറെ പ്രധാനകാരണം.
ബിരുദമാണ് കുറഞ്ഞ യോഗ്യതയെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്കും ഇതിനപേക്ഷിക്കാം. വര്‍ഷങ്ങളായി തയ്യാറെടുക്കുന്നവര്‍ , സിവിൽ സർവീസ് പരീക്ഷ പോലുള്ളവക്കായി തയ്യാറെടുപ്പ് നടത്തുന്നവർ തുടങ്ങിവരുടെ മത്സരവേദിയാണ് ഈ പരീക്ഷയുടേത്.
മറ്റേതൊരു പരീക്ഷക്ക് വേണ്ടിയും തയ്യാറാക്കുന്ന ചോദ്യപേപ്പറുകളില്‍ നിന്നും സൂക്ഷ്മതയോടെയുള്ളതാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടേത് എന്നതും നിലവാരം കൂടാന്‍ കാരണമാണ്. നല്ല രീതിയിൽ പരീക്ഷ എഴുതുന്നവർക്ക് മാത്രമേ മികച്ച റാങ്ക് ലഭിക്കാന്‍ സാധ്യതയുള്ളൂ എന്ന് ഉദ്യോഗാർഥികൾ ആദ്യമേ മനസ്സിലാക്കണം.

സെക്രട്ടേറിയേറ്റ്/പി.എസ്.സി/ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവിടങ്ങളില്‍ അസിസ്റ്റന്‍റ് /ഓഡിറ്റര്‍ നിയമനത്തിന് വേണ്ടി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് ഇത്തവണ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, വിജിലന്‍സ് ട്രൈബ്യൂണല്‍, സ്പെഷ്യല്‍ ജഡ്ജ് & എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ ഒഴിവുകള്‍ക്ക് കൂടി പരിഗണിക്കും.

സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷക്ക് ഓരോ തവണയും അപേക്ഷകരുടെ എണ്ണം കൂടിവരുന്നതായാണ് കാണുന്നത്. 2012-ല്‍ 3.81 ലക്ഷത്തോളമായിരുന്നു അപേക്ഷകരെങ്കിൽ 2015-ല്‍ 5,17,360 പേരാണ് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിച്ചത്. തസ്തിക മാറ്റത്തിന് 4710 അപേക്ഷകളും ലഭിച്ചു. ഇത്തവണ 6.89 ലക്ഷം പേർ അപേക്ഷിച്ചു.

കഴിഞ്ഞ പരീക്ഷയില്‍ വിജയിക്കാനാവാതെ പോയ നല്ലവിഭാഗം ഉദ്യോഗാര്‍ഥികള്‍ ഇത്തവണയും മത്സരരംഗത്തുണ്ടാവും. ഇവരുടെ അനുഭവപരിചയം തീർച്ചയായും പുതുതായി മത്സരത്തിനെത്തുന്നവർക്ക് ഒരു വെല്ലുവിളിയാണ്.

പി.എസ്.സി.യുടെ സാധാരണ പരീക്ഷകളില്‍ പങ്കെടുക്കാതെ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷയില്‍ മാത്രം മത്സരിക്കുന്ന ചില പ്രത്യേക വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികളെയും പുതുതായി മത്സരിക്കുന്നവർ മുന്നിൽക്കാണണം. സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള ദേശീയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരും ഇതിൽ മത്സരിക്കാനുണ്ടാകും. വര്‍ഷങ്ങള്‍ നീളുന്ന തയ്യാറെടുപ്പുകള്‍ക്കിടയില്‍ ‘സുരക്ഷക്കായി റിസര്‍വ്വ് ചെയ്യുന്ന ഉദ്യോഗം’ എന്ന നിലയില്‍ ഇക്കൂട്ടര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷയെ സമീപിക്കാറുണ്ട് . ഇവരുടെ സാന്നിധ്യം മത്സരനിലവാരം ഉയർത്തുമെന്നതിൽ സംശയം വേണ്ട.

സംസ്ഥാന/ദേശീയ/അന്തര്‍ദ്ദേശീയ തലങ്ങളില്‍ മികവു തെളിയിച്ച കായികതാരങ്ങളായ ബിരുദധാരികളും സായുധസേനകളില്‍നിന്ന് വിരമിച്ചെത്തുന്നവരും, സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷയില്‍ വളരെ താത്പര്യപൂര്‍വം പങ്കെടുക്കാറുണ്ട് . ഇരുപതിലേറെ ഗ്രേസ് മാര്‍ക്കുള്ള ഈ വിഭാഗക്കാര്‍ക്ക്, പരീക്ഷയില്‍ ശരാശരി പ്രകടനം നടത്തിയാല്‍ തന്നെ മികച്ച റാങ്ക് ലഭിക്കുന്നു എന്നതും പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മനസ്സിലാക്കണം.

എന്തുതന്നെയായാലും നല്ല തയ്യാറെപ്പോടെ വരുന്നവര്‍ക്കെല്ലാം മുന്നില്‍ വാതില്‍ തുറന്നിടുന്നതാണ് പി.എസ്.സി.പരീക്ഷയുടെ പതിവു ചോദ്യരീതി. സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള മുന്‍കാല പരീക്ഷകള്‍ ഇത് തെളിയിച്ചിട്ടുണ്ട്. കേവലം ബിരുദം മാത്രമുള്ളവര്‍ ഈ തസ്തികയിലേക്ക് ധാരാളമായി തിരഞ്ഞെടുക്കപ്പെടുന്നതാണ് മുന്‍കാല അനുഭവം. സിലബസിനുള്ളില്‍ നിന്നുകൊണ്ടുള്ള സമഗ്രമായ പഠനമാണ് ഉയർന്ന വിജയം നേടാനാവശ്യം.
കരിയർ മാഗസിൻ ഓൺലൈൻ പഠന സമ്പ്രദായം ( www.careermagazine.in ) ഇതിനനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയുടെ സിലബസ് കൃത്യമായി പിന്തുടര്‍ന്ന് , വിഷയങ്ങളുടെ പ്രാധാന്യത്തിനനുസരിച്ച് ക്രമപ്പെടുത്തിയാണ് ഇതില്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. വ്യക്തമായ പഠനത്തിന് ഇതിനേക്കാള്‍ നല്ലൊരു ഉപാധിയില്ല.

ദിവസം മുഴുവൻ പഠി ക്കത്തക്ക രീതിയിൽ മൊബൈലിലും ലാപ്ടോപ്പിലും ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലുറപ്പിക്കാവുന്ന വിധത്തിലാണ് വിവരങ്ങള്‍ അവതരിപ്പിച്ചി രിക്കുന്നത്. പഠിച്ചതിനുശേഷം നിലവാരം മനസ്സിലാക്കുവാൻ മാതൃകാ പരീക്ഷാ സമ്പ്രദായവും ( Mock Exams ) ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠനമാരംഭിക്കുവാൻ ഇനി കാത്തിരിക്കേണ്ടതില്ല. ഇന്നുതന്നെ പഠിച്ചു തുടങ്ങുക.
ഉന്നത വിജയത്തിനായി, ശരിയായ പഠനത്തിന് ഇതിനേക്കാള്‍ നല്ലൊരു തിരഞ്ഞെടുപ്പുണ്ടാവില്ല.കരിയർ മാഗസിൻ പഠനപദ്ധതി അനേകായിരം പേരെ ഈ ജോലിയിലേക്ക് കൈ പിടിച്ചുയർത്തി എന്നതിന് 34 വർഷത്തെ ചരിത്രം സാക്ഷി.

– ഡോ. ശിവശങ്കരൻ നായർ

Share: