എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സില്‍ 300 ഒഴിവുകൾ

Share:

എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അസിസ്റ്റന്റ്, അസോസിയേറ്റ്, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലുള്ള 300 ഒഴിവുകളികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

അസിസ്റ്റന്റ്: 150 ഒഴിവുകൾ
ശമ്പളം :13,980-32,110 രൂപ
അസോസിയേറ്റ്: 50 ഒഴിവുകൾ
ശമ്പളം : 21,270-50,700 രൂപ
അസിസ്റ്റന്റ് മാനേജര്‍: 100 ഒഴിവുകൾ
ശമ്പളം : 32,815-61,670 രൂപ

അപേക്ഷിക്കാനുള്ള യോഗ്യത:

അസിസ്റ്റന്റ്: 55 ശതമാനം മാര്‍ക്കോടെ ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം.

അസോസിയേറ്റ്: 60 ശതമാനം മാര്‍ക്കോടെ ബിരുദവും സി.എ. ഇന്ററും. കംപ്യൂട്ടര്‍ പരിജ്ഞാനം.

അസിസ്റ്റന്റ് മാനേജര്‍: 60 ശതമാനം മാര്‍ക്കോടെ ബിരുദം., 60 ശതമാനം മാര്‍ക്കോടെ രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ./ എം.എം.എസ്./ പി.ജി.ഡി.ബി.എ./ പി.ജി.പി.എം.കംപ്യൂട്ടര്‍ പരിജ്ഞാനം.

പ്രായം: 2018 ജനുവരി 1-ന് 21-28 വയസ് .

ഒരാള്‍ ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. വിവിധ സംസ്ഥാനങ്ങളിലായാണ് ഒഴിവുകള്‍. ഏതെങ്കിലുമൊരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷിക്കുന്ന സംസ്ഥാനത്തായിരിക്കും പരീക്ഷാകേന്ദ്രം അനുവദിക്കുക.

തിരഞ്ഞെടുപ്പ്:
ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുണ്ടാവും.
പരീക്ഷാ സിലബസ് വെബ്സൈറ്റില്‍ ലഭിക്കും.
ഒക്ടോബര്‍ 6/7 നായിരിക്കും പരീക്ഷ.
സെപ്റ്റംബര്‍ 24-ന് വെബ്സൈറ്റില്‍നിന്ന് കോള്‍ലെറ്റര്‍ ഡൗണ്‍ലോഡ്‌ചെയ്യാം.
കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രമാണ്.
അപേക്ഷാ ഫീസ്: 500 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

http://www.lichousing.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 6.
കൂടുതല്‍ വിവരങ്ങള്‍ http://www.lichousing.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Share: