സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് : 480 ഒഴിവുകൾ
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് വിവിധ തസ്തികകളിൽ 480 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസറി ഗ്രേഡില്‍ പെടുന്ന മൈനിങ് സിര്‍ദാര്‍, ഇലക്ട്രീഷ്യന്‍ (നോണ്‍-എക്‌സ്‌കവേഷന്‍)/ടെക്‌നീഷ്യന്‍ തസ്തികളിലേക്കാണ് നിയമനം. എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത :
മൈനിങ്/സിര്‍ദാര്‍: സര്‍വേയര്‍ ഗ്രേഡ് സി:ഡി.ജി.എം.എസ്. അനുവദിച്ച മൈനിങ് സിര്‍ദാര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്.
ഇലക്ട്രീഷ്യന്‍ (നോണ്‍-എക്‌സ്‌കവേഷന്‍)/ ടെക്‌നീഷ്യന്‍: എസ്.എസ്.എല്‍.സി., ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. മൈനുകളില്‍ ഇലക്ട്രിക്ക ല്‍ ജോലി ചെയ്യാനുള്ള എല്‍.ടി. പെര്‍മിറ്റ്. അപ്രന്റീസ്ഷിപ്പ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണം.
പ്രായം: 18-30 വയസ്സ്.
എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷം വയസ്സിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: http://www.centralcoalfields.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.
അവസാന തീയതി: സെപ്റ്റംബര്‍ 10.