കേന്ദ്ര സേനാംഗങ്ങളുടെ ആശ്രിതരിൽ നിന്ന്
കേന്ദ്ര സേനാംഗങ്ങളുടെ ആശ്രിതർക്ക് എൻജിനിയറിംഗ്, മെഡിസിൻ, ഡെന്റൽ, വെറ്ററിനറി, ബിബിഎ, ബിസിഎ, ബിഫാം, ബിഎസ്സി (നഴ്സിംഗ്, അഗ്രിക്കൾച്ചർ തുടങ്ങിയവ), എംബിഎ, എംസിഎ തുടങ്ങിയ കോഴ്സുകളുടെ പഠനത്തിനായി അനുവദിച്ചിട്ടുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.
സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്രസായുധ പോലീസ് സേനകൾ , ആസം റൈഫിൾസ് എന്നിവയിൽ സേവനമനുഷ്ഠിക്കവേ മരിച്ചവരുടെ ആശ്രിതർ/വിധവകൾ, ഡ്യൂട്ടിക്കിടെ പരിക്കേറ്റ് അംഗപരിമിതരായവരുടെ ആശ്രിതർ, ധീരതയ്ക്കുള്ള അവാർഡ് നേടിയ കേന്ദ്ര സായുധ പോലീസ് സേനകൾ, അസം റൈഫിൾസ് എന്നിവയിലെ മുൻസൈനികരുടെ ആശ്രിതർ/വിധവകൾ, നിലവിൽ കേന്ദ്ര സായുധ സേനകൾ, ആസം റൈഫിൾസ് എന്നിവയിൽ ഓഫീസർ തസ്തികയ്ക്കു താഴെ സേവനമനുഷ്ഠിക്കുന്നതോ വിരമിച്ചതോ ആയവരുടെ ആശ്രിതർ, ബന്ധുക്കൾ എന്നിവർക്കാണ് സ്കോളർഷിപ് ലഭ്യമാകുക.
ആദ്യമായി സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ ഓരോ കോഴ്സിനും നിർദേശിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ 60 ശതമാനം മാർക്കെങ്കിലും നേടിയവരായിരിക്കണം. സ്കോളർഷിപ് പുതുക്കാൻ അപേക്ഷിക്കുന്നവർ തങ്ങൾ പഠിക്കുന്ന കോഴ്സിന്റെ ഓരോ അക്കാഡമിക് വർഷവും കുറഞ്ഞത് 50 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.
www.scholarship.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ.
അവസാന തീയതി ഒക്ടോബർ 31.