ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പ

Share:

നാല്‍പ്പതു ശതമാനവും അതിനുമുകളിലും ഭിന്നശേഷിയുള്ള ഗുണഭോക്താക്കള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നും സബ്‌സിഡി നല്‍കും.

പൂരിപ്പിച്ച അപേക്ഷാഫോറത്തോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍കാര്‍ഡിന്റെ ഒന്ന്, രണ്ട് പേജ് ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം, മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം -12 എന്ന വിലാസത്തില്‍ സമര്‍പ്പിക്കുകയോ, നേരിട്ട് എത്തിക്കുകയോ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് പൂജപ്പുരയിലെ കോര്‍പ്പറേഷന്‍ ഹെഡ്ഢാഫീസുമായി നേരിട്ട് ബന്ധപ്പെടുകയോ, വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

അപേക്ഷാഫോറവും നിബന്ധനകളും കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. വെബ്‌സൈറ്റ്: www.hpwc.kerala.gov.in ഫോണ്‍: 0471 2347768, 7152, 7153, 7156

Share: