27 ൽ ജോലി !

621
0
Share:

എഡിന്‍ബര്‍ഗ്: ഇഷ്ടപ്പെട്ട 27 വയസുവരെ ലഭിച്ചില്ലെന്ന് കരുതി വിഷമിക്കേണ്ടതില്ല.
നിങ്ങളുടെ കരിയറില്‍ സന്തോഷം ലഭിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ 27 വയസിനു ശേഷം ലഭിച്ചാല്‍ മതിയെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ അനുയോജ്യമായ ജോലി ലഭിക്കാന്‍ വിഷമിച്ച ആളുകള്‍ നേരത്തെ ജോലി ലഭിച്ചവരെക്കാള്‍ സന്തോഷവാന്മാരാണെന്നാണ് സ്‌കോട്‌ലാന്റിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.

ഒരേകാലയളവില്‍ ജനിച്ച 1,208 പേരെ വെച്ച് നടത്തിയ പഠനത്തില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. 1936ല്‍ സ്‌കോട്ട്‌ലാന്റില്‍ ജനിച്ച 1,208 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ശേഷം 1947ല്‍ പതിനൊന്നാം വയസിലും 1963ല്‍ 27ാം വയസിലും വീണ്ടും പഠനത്തിന് വിധേയരാക്കി. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഇവരെ വീണ്ടും പഠനത്തിന് വിധേയമാക്കിയപ്പോഴാണ് 27ാം വയസില്‍ കരിയര്‍ ലക്ഷ്യം നേടാന്‍ വിഷമിച്ചിരുന്നവര്‍ ജീവിതത്തില്‍ നേരത്തെ ജോലി നേടിയവരെക്കാള്‍ സന്തുഷ്ടരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

Share: