പത്തു ചോദ്യങ്ങൾ; ഒരുത്തരം

1698
0
Share:

സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് പരീക്ഷ / പൊതുവിജ്ഞാനം

സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് തുടങ്ങി പി എസ് സി നടത്തുന്ന മിക്ക മത്സര പരീക്ഷകളിലും പലരീതിയിൽ ചോദിക്കാനിടയുള്ള ചോദ്യങ്ങളും അതിനുള്ള ഉത്തരവും. ഇത് ശ്രദ്ധയോടെ പഠിക്കുന്നത് പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും സഹായകമാകും. വായിച്ചുപഠിച്ചശേഷം മാതൃകാ പരീക്ഷ ( mock exam ) കൂടി നടത്തുനടത്തുമ്പോൾ ഓർമ്മ ശക്തി പരീക്ഷിക്കാനും സമയ നിർണ്ണയം ക്രമീകരിക്കാനും കഴിയും. പരീക്ഷയിൽ ഉന്നത വിജയം നേടാൻ തീർച്ചയായും അത് സഹായിക്കും.

1 . നൈല്‍ നദി ഒഴുകുന്ന വന്‍കര ?
2 . വലിപ്പത്തില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന വന്‍കര ഏതാണ്?
3. മൂവായിരത്തോളം ഭാഷകൾ നിലവിലുള്ള വൻകര?
4. സ്വാഹിലി ഭാഷ സംസാരിക്കപ്പെടുന്ന വന്‍കര ?
5. കെനത്ത് കൗണ്ട ഏതു ഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്നു?
6. ഏതു വന്‍കരയിലെ ഏറ്റവും വലിയ രാജ്യമാണ് സുഡാന്‍ ?
7 . സഹാറ, കാലഹാരി എന്നീ മരുഭൂമികള്‍ ഏതു വന്‍കരയിലാണ് സ്ഥിതി ചെയ്യുന്നത്?
8 . ഏതു വൻകരയുടെ തെക്കേ അറ്റമാണ്കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ?
9 . ഏതു വന്‍കരയുടെ ഭാഗമാണ് മഡഗാസ്കര്‍ ദ്വീപ്‌ ?
10 . ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന വന്‍കര ഏത്?

ഉത്തരം: ആഫ്രിക്ക

1 . ഇസ്ലാമിക തീര്‍ഥാടനകേന്ദ്രമായ മക്ക എവിടെയാണ്?
2 . ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന രാജ്യം ?
3 . അറബ് ജനതയുടെ ജന്മഗേഹം എന്നറിയപ്പെടുന്ന രാജ്യം ?
4 . ഏതു രാജ്യത്താണ് ലോകത്തിലെ ഏറ്റവും വലിയ രാജകുടുംബം ?
5 . റിയാദ് ഏതു രാജ്യത്തിന്‍റെ തലസ്ഥാനമാണ് ?
6 . മുഹമ്മദ്‌ നബി ജനിച്ച രാജ്യം ?
7 . ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ‘കിങ് ഫഖത്ത്’ സ്ഥിതി ചെയ്യുന്നതെവിടെ?
8 . ജിദ്ദ ഏതു രാജ്യത്തിലെ പ്രധാന വ്യവസായ കേന്ദ്രം ആണ്?
9 . മദീന എവിടെയാണ്?
10 . ഏതു രാജ്യത്താണ് ‘ദമാം’ നഗരം?

ഉത്തരം: സൗദി അറേബ്യ

1. രണ്ടാം ലോകമഹായുദ്ധകാലത്ത് ആറ്റംബോംബ് പരീക്ഷിച്ച നാഗസാക്കി, ഹിരോഷിമ നഗരങ്ങൾ ഏതു രാജ്യത്താണ്?
2. കവാബാത്ത എന്ന പ്രശസ്ത ചലച്ചിത്ര സംവിധായകൻറെ രാജ്യമേത്?
3 . സമുറായ് എന്ന പോരാളികള്‍ ഏതു രാജ്യക്കാരാണ്?
4. ‘കബൂക്കി’ കലാരൂപത്തിൻറെ ഉദ്ഭവ രാജ്യം ?
5. കോച്ചി, കൊബേ, എന്നീ വ്യവസായനഗരങ്ങള്‍ എവിടെയാണ്?
6. ആദ്യമായി ഒളിമ്പിക്സ് നടന്ന ഏഷ്യന്‍ രാജ്യം ?
7. ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് ടോക്കിയോ ?
8. രണ്ടാം ലോക മഹായുദ്ധകാലത്ത് ടോജോ എന്ന പ്രധാനമന്ത്രി ഭരിച്ചിരുന്ന രാജ്യം ഏതാണ്?
9 . ഹോന്ഷുഹ, ക്യൂഷു, ഹോക്കൈടോ എന്നീ ദ്വീപുകള്‍ ഏതു രാജ്യത്താണ്?
10 . സോണി, സുസൂക്കി, എന്നീ പ്രശസ്ത കമ്പനികളേതു രാജ്യത്താണ്?

ഉത്തരം: ജപ്പാന്‍

1. ലോകത്തിലെ ആദ്യ വനിതാപ്രധാനമന്ത്രി, സിരിമാവോ ബന്ധാരനായകെ അധികാരത്തിലിരുന്ന രാജ്യം ?
2 . സിലോണ്‍ എന്നറിയപ്പെട്ടിരുന്ന രാജ്യം ?
3 . ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് കൊളംബോ ?
4 . ടാപ്രോബാനേ എന്ന് പുരാതന കാലത്തറിയപ്പെട്ടിരുന്ന രാജ്യമേത്?
5 . മഹേന്ദ്രന്‍, സംഗമിത്ര എന്നിവര്‍ ബുദ്ധമതം പ്രചരിപ്പിച്ച രാജ്യം ?
6 . ജാഫ്ന എന്ന പ്രദേശം ഏതു രാജ്യത്താണ്?
7 . മഹാവേലി ഗംഗ ഏതു രാജ്യത്തെ പ്രധാന നദിയാണ്?
8 . എല്‍. ടി. ടി. ഇ എന്ന ഭീകരസംഘടന രൂപം കൊണ്ട രാജ്യമേത്?
9 . സിംഹളഭാഷ സംസാരിക്കപ്പെടുന്ന രാജ്യമേത്?
10 . ‘പിനവാല’ എന്ന ആനകളുടെ പുനരധിവാസ കേന്ദ്രം സ്ഥിതിചെയ്യുന്ന രാജ്യം ഏതാണ്?

ഉത്തരം: ശ്രീലങ്ക

1. ഏതു രാജ്യത്തിൻറെ തലസ്ഥാനമാണ്‌, ജക്കാർത്ത ?
2 . മൗണ്ട് സുമേരു അഗ്നിപർവ്വതം ഏതു രാജ്യത്താണ്?
3 . ‘കോമോഡോ ഡ്രാഗൺ’ എന്ന വലിയ ഉരഗം ഏറ്റവുമധികം കാണപ്പെടുന്ന രാജ്യം ?
4 . ഏറ്റവും കൂടുതൽ മുസ്ലിങ്ങള്‍ ഉള്ള ലോകരാജ്യം ?
5 . ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം ?
6 . ‘ബോരോബുദ്ദോർ’ ബുദ്ധ ക്ഷേത്രം സ്ഥിതിചെയ്യുന്ന രാജ്യം ?
7 . ഗരുഡ എയർ ലൈൻസ് ഏതു രാജ്യത്തെ വിമാനസർവീസ്സാണ്?
8 . ബാലിദ്വീപ്‌ സ്ഥിതിചെയ്യുന്ന രാജ്യം ഏതാണ്?
9 . 2004 ൽ സുനാമിക്ക് തുടക്കം കുറിച്ച ‘ആച്ചേ’ എന്ന സ്ഥലം ഏതു രാജ്യത്താണ്?
10 . ഏതു രാജ്യത്തിന്റെ സ്ഥാപക പ്രസിഡണ്ടാണ് സുക്കാർണോ ?

ഉത്തരം: ഇന്തോനേഷ്യ

1. ആമസോണ്‍ മഴക്കാടുകൾ ഏത് രാജ്യത്താണ്?
2. ഏറ്റവും വലിയ തെക്കേ അമേരിക്കന്‍ രാജ്യം ഏതാണ്?
3. സാവോ പോളോ ഏതു രാജ്യത്താണ്?
4. റബ്ബറിൻറെ ജന്മ ദേശം ഏതാണ്?
5. റിയോ ഉച്ചകോടി നടന്ന രാജ്യം ഏതാണ്?
6. ഏറ്റവുമധികം തവണ ഫുട്ബോള്‍ ലോകകപ്പ് നേടിയ രാജ്യം ഏതാണ്?
7 . പോർട്ട്ഗീസ് ഔദ്യോഗിക ഭാഷയായുള്ള രാജ്യം ?
8 . ജനസംഖ്യയിലും വലുപ്പത്തിലും അഞ്ചാം സ്ഥാനത്തു നിൽക്കുന്ന രാജ്യം?
9. ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് ‘ബ്രസീലിയ’ ?
10. ലോകത്തു ഏറ്റവുമധികം കോഫി ഉൽപ്പാദിപ്പിക്കുന്ന രാജ്യം?

ഉത്തരം: ബ്രസീല്‍

1 . മുഗൾ ഭരണത്തിൻറെ സുവർണ്ണകാലം എന്നറിയപ്പെടുന്നത് ഏത് ചക്രവർത്തി ഭരിച്ച കാലഘട്ടമാണ് ?
2 . ദൽഹിയിലെ ജുമാമസ്ജിദ്‌ നിർമ്മിച്ച ചക്രവർത്തി ?
3 . ഖുറം എന്ന പേരിലറിയപ്പെടുന്ന മുഗള്‍ ചക്രവർത്തി ?
4. നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന മുഗൾ ചക്രവർത്തി ?
5. മോത്തി മസ്ജിദ്‌ (ആഗ്ര) പണിത ചക്രവർത്തി?
6. ആലംഗീര്‍ (ലോകം കീഴടക്കിയവന്‍) എന്ന പേരില്‍ ഭരണം നടത്തിയിരുന്ന മുഗള്‍ ചക്രവർത്തി ?
7. ചെങ്കോട്ട പണിതതാരാണ്?
8 . മുഗൾ ഭരണത്തിലെ അഞ്ചാമത്തെ ചക്രവർത്തി ?
9. ഔറംഗസേബിൻറെ പിതാവ് ?
10 . താജ്മഹല്‍ നിർമ്മിച്ച ചക്രവർത്തി ?

ഉത്തരം: ഷാജഹാന്‍

1 . ഏത് ജില്ലയിലാണ് തട്ടേക്കാട് പക്ഷി സങ്കേതം ?
2 . കേരള – യു എ ഇ സംരംഭമായ ‘ സ്മാർട്ട് സിറ്റി ‘ ഏത് ജില്ലയിലാണ് ?
3 . ബോൾഗാട്ടി പാലസ് ഏതു ജില്ലയിലാണ്?
4 . നെടുമ്പാശ്ശേരി വിമാനത്താവളം ഏതു ജില്ലയിൽ ?
5 . ആദിശങ്കരന്‍ ജനിച്ചത് ഏതു ജില്ലയില്‍ ?
6 . ആലുവ മണപ്പുറം ഏത് ജില്ലയിലാണ് ?
7 . പുൽതൈല ഗവേഷണകേന്ദ്രം (ഓടക്കാലി) ഏതു ജില്ലയിലാണ്?
8 . ആദ്യത്തെ ജ്ഞാന പീഠം ലഭിച്ച മഹാകവി ജി. ശങ്കരക്കുറുപ്പ് ഏത് ജില്ലയിലാണ് ജനിച്ചത്?
9 . സഹോദരൻ അയ്യപ്പൻ ജനിച്ച ജില്ല ?
10. 1568 ൽ പോർട്ടുഗീസുകാർ നിർമ്മിച്ച ‘ ഡച്ച് കൊട്ടാരം ‘ ഏത് ജില്ലയിലാണ്?

ഉത്തരം: എറണാകുളം

1 . ഹൂഗ്ലി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന സാംസ്കാരിക നഗരം ?
2 . ഓർഡിനൻസ് ഫാക്ടറീസ് ബോർഡിൻറെ ആസ്ഥാനം എവിടെയാണ്?
3 . ഇന്ത്യന്‍ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
4. ‘സിറ്റി ഓഫ് ജോയ്’ എന്നറിയപ്പെടുന്ന നഗരമേതാണ്?
5. ഇന്ത്യയില്‍ ആദ്യ യൂണിവേഴ്സിറ്റി തുടങ്ങിയതെവിടെ?
6. റൈറ്റേഴ്സ് ബിൽഡിങ് എവിടെയാണ്?
7. ബോട്ടാനിക്കല്‍ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
8 . നാഷണല്‍ ലൈബ്രറി എവിടെയാണ്?
9 . വിക്ടോറിയ മെമ്മോറിയല്‍ എവിടെയാണ്?
10. സത്യജിത് റായിയുടെ ജന്മസ്ഥലം ?

ഉത്തരം: കൊൽക്കത്ത

1. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ?
2. ഏറ്റവും കൂടുതൽ പുകയില ഉൽപാദിപ്പിക്കുന്ന രാജ്യം ?
3. 1962 ൽ ഇന്ത്യയുമായി യുദ്ധം നടത്തിയ രാജ്യം ?
4. 2008 ലെ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ രാജ്യമേത്?
5. ടിയാന്‍ ഹെ-1 എന്ന സൂപ്പർ കമ്പൂട്ടർ നിര്മ്മി ക്കുന്ന രാജ്യം ഏത്?
6. ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈൽ ഫോൺ ഉപഭോക്താകൾ ഏതു രാജ്യത്താണ്?
7. ടിയാന്‍ മെൻ സ്ക്വയർ സംഭവം നടന്നത് ഏതു രാജ്യത്താണ്?
8. ലോങ്ങ്‌ മാർച്ച് ‌ നടന്ന രാജ്യം ഏതാണ്?
9. മഞ്ഞ നദി എന്നറിയപ്പെടുന്ന ഹുയാങ് ഹോ ഏതു രാജ്യത്താണ്?
10. ഏതു രാജ്യത്തുനിന്നാണ് ഹുയാങ് സംഗ, ഫാഹിയാന്‍ എന്നിവർ ഇന്ത്യയിൽ എത്തിയത്?

ഉത്തരം:ചൈന

Share: