സൗജന്യ സ്റ്റെനോഗ്രാഫി/കമ്പ്യൂട്ടര്‍ കോഴ്സ്

Share:

കോഴിക്കോട്: നാഷണല്‍ എംപ്ലോയ്മെൻറ് സര്‍വ്വീസ് (കേരള) വകുപ്പിൻറെ കീഴില്‍ കോഴിക്കോട് കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്സി/എസ്ടി വിഭാഗത്തിൻറെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി പത്ത് മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ്റൈറ്റിംഗ്/കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്എസ്എല്‍സി യോഗ്യതയുള്ള 26 വയസ്സില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫീസില്‍ ഹാജരായി നേരിട്ട് അപേക്ഷ നല്‍കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ പത്ത്.

അപേക്ഷകര്‍ക്ക് എംപ്ലോയ്മെൻറ് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.

ഫോണ്‍: 0495 2376179.

Share: