സൗജന്യ തൊഴില്‍ പരിശീലനം

495
0
Share:

കേന്ദ്രഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കുടുംബശ്രീ മിഷന്‍ വഴി നടപ്പിലാക്കുന്ന ഡിഡിയു-ജികെവൈ പദ്ധതിയുടെ ഭാഗമായി 18 നും 35 നും മധ്യേ പ്രായമുളള ബി.പി.എല്‍/ആശ്രയ/തൊഴിലുറപ്പ്/കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് എറണാകുളം ജില്ലയിൽ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഗവ:അംഗീകൃത സര്‍ട്ടിഫിക്കറ്റോടു കൂടി വിവിധ ട്രേഡുകളില്‍ മികച്ച ജോലി ഉറപ്പു വരുത്തുന്നു.

തൊഴില്‍ പരിശീലനത്തിലേക്ക് വിവിധ ഏജന്‍സികള്‍ തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലന കാലയളവില്‍ സൗജന്യ യാത്രാബത്തയും, മറ്റ് പഠനോപകരണങ്ങളും നല്‍കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന മൊബിലൈസേഷന്‍ ക്യാമ്പുകളില്‍ വിശദമായ ബയോഡാറ്റ സഹിതം രാവിലെ 9.30-ന് പങ്കെടുക്കണം.

സപ്തംബര്‍ 18-ന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 19-ന് ചൂര്‍ണിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, 20-ന് ആവോലി പഞ്ചായത്ത് ഹാള്‍, 22-ന് എളങ്കുന്നപ്പുഴ പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലാണ് പരിശീലനം.

Share: