സ്വാതന്ത്ര്യദിനാഘോഷം: രാവിലെ 8.30ന് മുഖ്യമന്ത്രി പതാക ഉയര്‍ത്തും

567
0
Share:

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം അഗസ്റ്റ് 15ന് രാവിലെ 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഡ സേന, എന്‍.സി.സി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും ആഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍, മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് മെഡലുകള്‍, പ്രിസണ്‍ മെഡലുകള്‍, ഫോറസ്റ്റ് മെഡലുകള്‍, എക്‌സൈസ് മെഡലുകള്‍, ട്രാന്‍സ്‌പോര്‍ട്ട് മെഡലുകള്‍ എന്നിവ ജേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കും.

ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങള്‍ ഉണ്ടായിരിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു.

Share: