സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ അപേക്ഷിക്കാം

614
0
Share:

ഇൻഡോറി ലെ സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ അപേക്ഷിക്കാം . ഇൻഡോര്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.ഡബ്ള്യു, എം.എസ്.ഡബ്ള്യു, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം . വിദ്യാഭ്യാസയോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നും പ്ളസ് ടു/തത്തുല്യം പാസായവര്‍ക്ക് ബി.എസ്.ഡബ്ള്യു കോഴ്സിനും ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് എം.എസ്.ഡബ്ള്യു, ഡിപ്ളോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് എന്നീ വിഷയങ്ങള്‍ക്കും അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം . യോഗ്യതാപരീക്ഷക്ക് ചുരുങ്ങിയത് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷിക്കേണ്ട വിധം: isswindore.org എന്ന വെബ്സൈറ്റില്‍നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. എം.എസ്.ഡബ്ള്യു, ഡിപ്ളോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് കോഴ്സുകള്‍ക്ക് 500 രൂപയും ബി.എസ്.ഡബ്ള്യുവിന് 300 രൂപയുമാണ് അപേക്ഷാഫീസ്. അവസാന തീയതി: ബി.എസ്.ഡബ്ള്യു കോഴ്സിന് ജൂലൈ 30 വരെയും എസ്.ഡബ്ള്യു കോഴ്സിന് ജൂണ്‍ 25 വരെയും ഡിപ്ളോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് കോഴ്സിന് ജൂലൈ 30 വരെയും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: isswindore.org

Share: