സോഷ്യല്‍ വര്‍ക്കര്‍ നിയമനം

Share:

കോഴിക്കോട് : ജില്ലയിലെ പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് പട്ടികവര്‍ഗ വിഭാഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/എം.എ ആന്ത്രപോളജി. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് അപേക്ഷകരില്ലെങ്കില്‍ പട്ടികജാതി വിഭാഗക്കാരെ പരിഗണിക്കും.

അപേക്ഷാ ഫോം www.stdd.kerala.gov.in ല്‍ ലഭിക്കും.

പ്രായപരിധി: 18-35.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 10നകം കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0495 2376364.

Share: