സോഫ്റ്റ്‌വെയര്‍ – സോഫ്റ്റ്‌സ്‌കില്‍ പരിശീലനം
സോഫ്റ്റ്‌വെയര്‍ വികസനത്തിലും സോഫ്റ്റ്‌സ്‌കില്‍ പരിശീലനത്തിലും ഏതാനും ഒഴിവുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സോഫ്റ്റ്‌വേയര്‍ വികസനത്തില്‍ ഏഴു മാസത്തെ പരിശീലനത്തിന് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും.
കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായവ പാസായവരായിരിക്കണം. സോഫ്റ്റ്‌സ്‌കില്‍ പരിശീലനത്തില്‍ മൂന്ന് മാസത്തെ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ പാസായവര്‍ക്കും എഞ്ചിനീയറിംഗ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളടക്കം ആഗസ്റ്റ് മൂന്ന് രാവിലെ 10 ന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ഠ.ഇ.81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക്: 0471 2323949