സൈറ്റ് എന്‍ജിനിയര്‍: 18 ഒഴിവുകൾ
നാഷണല്‍ ഹൈവേ അതോറിറ്റി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രൊജക്ട് ഓഫീസുകളിലേക്ക് സൈറ്റ് എന്‍ജിനിയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
18 ഒഴിവാണ് ഉള്ളത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. മൊത്തശമ്പളം 50,000 രൂപ. സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
പ്രായപരിധി 30.
അപേക്ഷകരെ പരിചയത്തിന്റെയും അധികയോഗ്യതയുടെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തശേഷം ഇന്റര്‍വ്യൂവിന് വിളിക്കും.
അപേക്ഷകര്‍ നിശ്ചിത ഫോര്‍മാറ്റില്‍ യോഗ്യതയുടെയും പരിചയത്തിന്റയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം രജിസ്ട്രേഡ്/ സ്പീഡ്പോസ്റ്റില്‍ അയക്കണം.
വിശദാംശങ്ങള്‍ക്കും അപേക്ഷാഫോറത്തിന്റെ മാതൃകയ്ക്കും www.nhai.org സന്ദര്‍ശിക്കുക
അപേക്ഷ, ചീഫ് ജനറല്‍മാനേജര്‍ (ടെക്) ആന്‍ഡ് റീജണല്‍ ഓഫീസര്‍, ചെന്നൈ റീജണല്‍ ഓഫീസ്, SRI-34 (SP), ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഗുണ്ടി, ചെന്നൈ, തമിഴ്നാട്- പിന് 600032. എന്ന വിലാസത്തിൽ അയക്കണം
ഫോണ്‍: 044 2252635, 044 22252636, Fax: 044 22252636,
Email: rochenhai@nhai.org