സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെൻറല്‍ ഹെല്‍ത്ത് ആൻറ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും’ പ്രോജക്റ്റിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് മാനേജര്‍ (ഒരു ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സൈക്യാട്രിക് സോഷ്യല്‍വര്‍ക്കിലെ എംഫില്‍ (രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്സ്). സൈക്യാട്രിക് റീഹാബിലിറ്റേഷന്‍ ക്രമീകരണത്തില്‍ അനുഭവപരിചയമുള്ളത് അഭികാമ്യം.
ശമ്പളം: 30,700 രൂപ.
അപേക്ഷ ജനുവരി 13 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ വിലാസത്തില്‍ അയക്കണം.
വിവരങ്ങള്‍ക്ക് www.imhans.ac.in