സേനകളിൽ ജോലി നേടാന്‍ പരിശീലനം
തിരുഃ സൈന്യത്തിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ഇതര യൂണിഫോം സേനകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് പരീക്ഷകള്‍ വിജയിക്കുവാന്‍ ജില്ലാ പഞ്ചായത്ത് പരിശീലനം ഒരുക്കുന്നു. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതി-യുവാക്കള്‍ക്കാണ് രണ്ട് മാസത്തെ പരിശീലനം നല്‍കുന്നത്.
സൈനിക വിഭാഗങ്ങളിലേക്കുള്ള കായികക്ഷമതാ പരീക്ഷയും എഴുത്തുപരീക്ഷയും അനായാസം ജയിക്കുവാന്‍ പ്രാപ്തരാക്കുന്ന രീതിയിലാണ് റസിഡന്‍ഷ്യല്‍ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള പരിശീലനം തികച്ചും സൗജന്യമാണ്.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍പ്പെടുന്ന 18നും 28നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പുരുഷന്മാര്‍ക്ക് കുറഞ്ഞത് 166 സെ൯്റീമീറ്ററും സ്ത്രീകള്‍ക്ക് 152 സെ൯്റീമീറ്ററും ഉയരം ഉണ്ടായിരിക്കണം.
താത്പര്യമുള്ളവര്‍ ജനുവരി 27 രാവിലെ 11ന് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ എത്തണം.