സെൻട്രൽ ബാങ്ക് ഹോം ഫിനാൻസ്: 200 ലേറെ ഒഴിവുകൾ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സെൻട്രൽ ബാങ്ക് ഹോം ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് ജനറൽ മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ജൂണിയർ മാനേജർ, ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : 200
ഒഴിവുകളുടെ എണ്ണത്തിൽ പിന്നീടു മാറ്റം വരാം.
പ്രധാന തസ്തികകളുടെ യോഗ്യത, പ്രായം:
സ്റ്റേറ്റ് ബിസിനസ് ഹെഡ്: ബിരുദം; 10 വർഷ പരിചയം; 30-45.
സ്റ്റേറ്റ് ക്രെഡിറ്റ് ഹെഡ്: ബിരുദം; 8 വർഷ പരിചയം; 30-45.
സ്റ്റേറ്റ് കളക്ഷൻ മാനേജർ: ബിരുദം; 7 വർഷ പരിചയം, 25-35.
ഓൾട്ടർനേറ്റ് ചാനൽ: എംബിഎ; 5 വർഷ പരിചയം; 35-50.
ചീഫ് ഫിനാൻഷൽ ഓഫീസർ: ചാർട്ടേഡ് അക്കൗണ്ടന്റ്; 5 വർഷ പരിചയം; 30-45.
കേംപ്ലയൻസ് ഹെഡ്: സിഎ, സിഎസ്, സിഎഫ്എ, എംബിഎ, 8 വർഷ പരിചയം; 30-45.
എച്ച്ആർ ഹെഡ്: ബിരുദം, എംബിഎ; 7 വർഷ പരിചയം; 30-45.
ഓപ്പറേഷൻ ഹെഡ്: ബിരുദം; 7 വർഷ പരിചയം; 30-45.
ലിറ്റിഗേഷൻ ഹെഡ്: എൽഎൽബി; 7 വർഷ പരിചയം; 30-45.
അസിസ്റ്റന്റ് ലിറ്റിഗേഷൻ മാനേജർ: എൽഎൽബി; 5 വർഷ പരിചയം; 25-35.
സെൻട്രൽ ലീഗൽ മാനേജർ: എൽഎൽബി; 6 വർഷ പരിചയം; 28-40.
കൂടുതൽ വിശദവിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും www.cbhfl.com
ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.