സീനിയർ സൂപ്രണ്ട് ഒഴിവ്

370
0
Share:

തിരുഃ സിമെറ്റ് നഴ്സിങ് കോളേജുകളിൽ ഒഴിവുള്ള സിനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് സർക്കാർ/ പൊതുമേഖലാ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സീനിയർ സൂപ്രണ്ടോ അതിന് മുകളിലുള്ള തസ്തികയിൽ നിന്നും വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത : ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും .

പ്രായം: 59 വയസ് കഴിയരുത്.

പർച്ചേസ്/ അക്കൗണ്ട്സ്/ ബഡ്ജറ്റിംഗ്/ ഓഡിറ്റ് എന്നീ വിഭാഗങ്ങളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

ബയോഡാറ്റ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അക്കാദമിക് ക്വാളിഫിക്കേഷൻ, പ്രവൃത്തിപരിചയം, പെൻഷൻ പേയ്മെൻ റ് ഓർഡർ, ഫീസ് അടച്ച രേഖ മുതലായവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഒക്ടോബർ 6 നകം അയക്കണം.

വിവരങ്ങൾക്ക്: www.simet.in, 0471-2302400, 9446028080.

Share: