സിമെറ്റ് നഴ്‌സിംഗ് കോളേജുകളില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി ഒഴിവ്

Share:

കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിമെറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് മാങ്ങാട്ടുപ്പറമ്പ, കണ്ണൂര്‍ ജില്ല (0460-2200813/9446903066), പള്ളുരുത്തി, എറണാകുളം ജില്ല (0484-2231530), മലമ്പുഴ, പാലക്കാട് ജില്ല (0491-2815333) എന്നിവിടങ്ങളിലെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും പ്രോസ്‌പെക്ടസും സി-മെറ്റ് വെബ് സൈറ്റിലും (www.simet.in)/ സിമെറ്റ് ഡയറക്ടറേറ്റിലും (ഫോണ്‍ : 0471-2743090) എല്ലാ സി-മെറ്റ് നഴ്‌സിംഗ് കോളേജുകളിലും 500 രൂപയ്ക്ക് നേരിട്ട് ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡയക്ടര്‍, സി-മെറ്റ്, പള്ളിമുക്ക്, പേട്ട പി.ഒ, തിരുവനന്തപുരം 695024 എന്ന വിലാസത്തിലോ സി-മെറ്റ് സഴ്‌സിംഗ് കോളേജുകളിലോ ജൂലൈ 31 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ സി-മെറ്റ് വെബ്‌സൈറ്റില്‍ www.simet.in ലഭ്യമാണ്.

Share: