സായാഹ്ന ത്രിവല്‍സര എല്‍.എല്‍.ബികോഴ്‌സ് പ്രവേശനം

Share:

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജിലെ സ്വാശ്രയ ത്രിവല്‍സര സായാഹ്ന എല്‍.എല്‍.ബി (യൂണിറ്ററി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് വര്‍ഷം റഗുലര്‍ സര്‍വ്വീസിലുളള തിരുവനന്തപുരം ജില്ലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. പ്രവേശനത്തിനുളള അപേക്ഷാഫോറം മെയ് ഒമ്പത് മുതല്‍ ഈവനിംഗ് കോളേജ് ഓഫീസില്‍ നിന്നും ഉച്ചക്ക് ഒരു മണി മുതല്‍ ഏഴ് മണിവരെ 1000 രൂപക്ക് (എസ്.എസി/എസ്.റ്റി 500 രൂപ) ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15 സമ്പര്‍ക്ക നമ്പര്‍ 9388720872, 8606803525, 9995942874 പി.എന്‍.എക്‌സ്.1493/16

Share: